x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച; ആ​യി​ര​ങ്ങ​ളെ വ​ര​വേ​ൽ​ക്കാ​ൻ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്രം ഒ​രു​ങ്ങി

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
Published: July 15, 2026 02:28 PM IST | Updated: July 15, 2026 02:28 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

വാ​ത്സിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​ത്താ​മ​ത് വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം കൂ​ടു​ത​ൽ പ്രൗ​ഢി​യോ​ടെ​യും ഭ​ക്തി​പു​ര​സ​ര​വു​മാ​യി ശ​നി​യാ​ഴ്ച കൊ​ണ്ടാ​ടും.

ഗ്രേ​റ്റ് ബ്രി​ട്ട​നി​ലെ വി​വി​ധ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം മ​രി​യ​ഭ​ക്ത​രാ​ണ് ഇ​ത്ത​വ​ണ യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ഈ ​മാ​തൃ​ഭ​ക്ത സം​ഗ​മ​ത്തി​ലും മ​രി​യ​ൻ പ്ര​ഘോ​ഷ​ണ തി​രു​ന്നാ​ളി​ലും പ​ങ്കു​ചേ​രാ​ൻ എ​ത്തു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ "അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ പ​റു​ദീ​സ' എ​ന്ന് ഖ്യാ​തി​കേ​ട്ട ഇം​ഗ്ല​ണ്ടി​ലെ ന​സ്രേ​ത്താ​യ വാ​ത്സി​ങ്ഹാ​മി​ൽ ന​ട​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥാ​ട​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് കേം​ബ്രി​ഡ്ജ് റീ​ജ​ണ​ൽ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​മാ​ണ്.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​സു​ദേ​ന്തി​മാ​രു​ടെ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം ച​ട​ങ്ങു​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കും. പ്ര​സു​ദേ​ന്തി​മാ​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് വ​ഴി​യു​ള്ള സൗ​ക​ര്യം നീ​ട്ടി​ന​ൽ​കി​യി​ട്ടു​ണ്ട്.

തി​രു​ക്ക​ർമ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം:

09:30 എ​എം: സ​പ്രാ, ആ​രാ​ധ​ന

10:15 എ​എം: മ​രി​യ​ൻ പ്ര​ഭാ​ഷ​ണം - റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് (പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ്‌)

11 എ​എം: തി​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് (തു​ട​ർ​ന്ന് ഭ​ക്ഷ​ണ​ത്തി​നും അ​ടി​മ​വെ​ക്ക​ലി​നു​മു​ള്ള ഇ​ട​വേ​ള)

12 പി​എം: പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ

12:30 പി​എം: ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ/​തീ​ർ​ഥാ​ട​ന പ്ര​ദ​ക്ഷി​ണം

01:45 പി​എം: ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന – മു​ഖ്യ കാ​ർ​മി​ക​ൻ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ

03:45 പി​എം: ന​ന്ദി പ്ര​കാ​ശ​നം

ഉ​ച്ച​യ്ക്ക് 1.45-ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​നൊ​പ്പം പ്രോ​ട്ടോ സെ​ഞ്ചു​ലോ​സ് റ​വ.​ഡോ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ടി​ൽ, ചാ​ൻ​സ​ല​ർ റ​വ.​ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട്, വൈ​സ് ചാ​ൻ​സ​ല​ർ ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ മാ​ത്യു, ഫാ. ​ജി​നു മു​ണ്ടു​ന​ട​ക്ക​ൽ എ​ന്നി​വ​രും വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും.

യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളും ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​വും:

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​വേ​ള​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി മി​ക്ക ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും പ​ര​മാ​വ​ധി കോ​ച്ചു​ക​ൾ (ബ​സു​ക​ൾ) രൂ​പ​ത​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ക്കിം​ഗി​ലും മ​റ്റും വോ​ള​ണ്ടി​യേ​ഴ്സ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ തീ​ർ​ഥാ​ട​ക​ർ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി അ​റി​യി​ച്ചു.

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മി​ത​മാ​യ നി​ര​ക്കി​ൽ ചൂ​ടു​ള്ള നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ "ജേ​ക്ക​ബ്സ് കാ​റ്റ​റിം​ഗ്‌​സ് നോ​ർ​വി​ച്ച്', "ഇ​ന്ത്യ​ൻ ഫു​ഡ് ക്ല​ബ്' എ​ന്നി​വ​രു​ടെ മ​ല​യാ​ളി സ്റ്റാ​ളു​ക​ൾ വേ​ദി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ഗ്രൂ​പ്പു​ക​ളാ​യി വ​രു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​റു​ക​ൾ: ജേ​ക്ക​ബ്സ് കാ​റ്റ​റിം​ഗ്‌​സ് നോ​ർ​വി​ച്ച്: 07869212935, ഇ​ന്ത്യ​ൻ ഫു​ഡ് ക്ല​ബ്: 07720614876.

വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​രു​ന്നാ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ അ​റി​യി​ച്ചു.

തീ​ർഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം: Catholic National Shrine of Our Lady Walsingham, Houghton, St. Giles, Norfolk, NR22 6AL.

Tags : Walsingham Pilgrimage NRINews

Recent News

Corehub Up