x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ൽ വി​വ​രാ​വ​കാ​ശ നി​യ​മം വെ​ട്ടി​ച്ചു​രു​ക്കാ​ൻ മെ​ർ​സ് സ​ർ​ക്കാ​ർ; പ്ര​തി​ഷേ​ധം ശ​ക്തം

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 17, 2026 10:48 AM IST | Updated: July 17, 2026 10:48 AM IST

ഫ്രീ​ഡ്രി​ഷ് മെ​ർ​സ്

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 2006 മു​ത​ൽ രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള വി​വ​രാ​വ​കാ​ശ നി​യ​മം വെ​ട്ടി​ച്ചു​രു​ക്കാ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ടം ഒ​രു​ങ്ങു​ന്നു.

രാ​ജ്യം നേ​രി​ടു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​തി​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ ഇ​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സു​താ​ര്യ​ത ത​ക​ർ​ക്കു​മെ​ന്നും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ആ​രോ​പി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു.

യൂ​റോ​പ്പി​ലെ പ്ര​വാ​സി​ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും നി​ർ​ണ്ണാ​യ​ക​മാ​വു​ന്ന പു​തി​യ നി​യ​മ പ​രി​ഷ്കാ​ര​ത്തി​ലെ പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:

1. സം​ഘ​ട​ന​ക​ളെ ഒ​ഴി​വാ​ക്കും; വ്യ​ക്തി​ക​ൾ​ക്ക് മാ​ത്രം അ​നു​മ​തി

നി​ല​വി​ലെ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ജ​ർ​മ​നി​യി​ലെ ഏ​തൊ​രു വ്യ​ക്തി​ക്കും സം​ഘ​ട​ന​ക​ൾ​ക്കും ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യോ കു​റ​ഞ്ഞ നി​ര​ക്കി​ലോ ആ​വ​ശ്യ​പ്പെ​ടാം. എ​ന്നാ​ൽ പു​തി​യ ക​ര​ട് നി​ർ​ദ്ദേ​ശ​പ്ര​കാ​രം:

ഇ​നി മു​ത​ൽ സം​ഘ​ട​ന​ക​ൾ​ക്കോ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കോ വി​വ​ര​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ല, "വ്യ​ക്തി​ക​ൾ​ക്ക്' മാ​ത്ര​മേ ഇ​തി​ന് അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കൂ.

വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ഫീ​സ് കു​ത്ത​നെ വ​ർ​ധി​പ്പി​ക്കും. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യു​ള്ള ഭീ​ഷ​ണി​ക​ൾ ത​ട​യാ​ൻ എ​ന്ന പേ​രി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​മ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ പൂ​ർ​ണ​മാ​യും ക​റു​ത്ത മ​ഷി പു​ര​ട്ടി മ​റ​ച്ചു​പി​ടി​ക്കും.

2. വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കി​ല്ലേ?

ഏ​റ്റ​വും വ​ലി​യ വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത് ഈ ​നി​ർ​ദ്ദേ​ശ​മാ​ണ്. വി​വ​രാ​വ​കാ​ശ നി​യ​മം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശം ഇ​നി മു​ത​ൽ "ജ​ർമ​ൻ പൗ​ര​ന്മാ​രും ജ​ർ​മ്മ​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​റ്റ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പൗ​ര​ന്മാ​രും' മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ഇ​ത് ന​ട​പ്പി​ലാ​യാ​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് പു​റ​ത്തു​നി​ന്നു​ള്ള മ​റ്റ് വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് ജ​ർ​മ്മ​ൻ സ​ർ​ക്കാ​രി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ തേ​ടാ​ൻ സാ​ധി​ക്കാ​തെ വ​രും.

കൂ​ടാ​തെ പ്ര​തി​രോ​ധം, ഭീ​ക​ര​വാ​ദ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യും.

3. ക​ന​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷ​വും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും

ഗ്രീ​ൻ പീ​സ്, ട്രാ​ൻ​സ്പെ​ര​ൻ​സി ഇ​ന്‍റർ​നാ​ഷ​ണ​ൽ, ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തു​ട​ങ്ങി നൂ​റി​ല​ധി​കം സി​വി​ൽ സൊ​സൈ​റ്റി സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ഈ ​നീ​ക്ക​ത്തി​നെ​തി​രേ സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ചു.

വി​വ​ര​ങ്ങ​ൾ ചോ​ദി​ക്കാ​നു​ള്ള അ​വ​കാ​ശം ത​ട​യു​ന്ന​തി​ലൂ​ടെ പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​രി​നെ നി​രീ​ക്ഷി​ക്കാ​നു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​വ​സ​ര​മാ​ണ് ന​ഷ്ട​മാ​കു​ന്ന​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

പ്ര​തി​പ​ക്ഷ​മാ​യ ഗ്രീ​ൻ പാ​ർ​ട്ടി നേ​താ​ക്ക​ളും ഇ​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഭ​ര​ണ​ക​ക്ഷി​യി​ൽ ഭി​ന്ന​ത; നി​യ​മം പാസാ​കു​മോ?

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഭ​ര​ണ​സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന ക​ക്ഷി​യാ​യ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി (എ​സ്​പിഡി) ഈ ​തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്നു​ണ്ട്.

പൗ​ര​ന്മാ​രു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ളെ പാ​ർ​ല​മെ​ന്റി​ൽ ത​ങ്ങ​ൾ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് എ​സ്​പിഡി വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു.

ജ​ർ​മനി​യി​ൽ 2015 മു​ത​ൽ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ളാ​ണ് ഫ​യ​ൽ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗം വി​വ​ര​ങ്ങ​ളും പൗ​ര​ന്മാ​ർ​ക്ക് കൃ​ത്യ​മാ​യി ല​ഭി​ച്ചി​രു​ന്നു.

ഈ ​സു​താ​ര്യ​ത ഇ​ല്ലാ​താ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം വ​രും ദി​വ​സ​ങ്ങ​ളി​ൽ ജ​ർ​മ്മ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ക്കും.

Tags : Germany Freedom of Information Act FriedrichMerz

Recent News

Corehub Up