x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

എൻആർഐ ഡെസ്ക്
Published: July 7, 2026 12:18 PM IST | Updated: July 7, 2026 12:18 PM IST

മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽകുന്നു

റി​യാ​ദ്: പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി റൗ​ദ ഏ​രി​യ റൗ​ദ സെ​ന്‍റ​ർ യൂ​ണി​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് ആ​ന​മാ​റി സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി റി​യാ​ദി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി കേ​ന്ദ്ര സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി റ​സാ​ഖ്, ര​ജീ​ഷ് പി​ണ​റാ​യി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജീ​വ്, ഹാ​രി​സ്, റൗ​ദ ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ബി​ജി തോ​മ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​കെ. ഷാ​ജി, ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി. ​പി. സ​ലീം, ഏ​രി​യ ട്ര​ഷ​റ​ർ ഷ​ഫീ​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ബി​നി​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ, ഭ​വി​ഷ് കു​മാ​ർ, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ആ​ഷി​ക് ബ​ഷീ​ർ മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി​ക്ക് കൈ​മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി മ​റു​പ​ടി പ്ര​സം​ഗ​വും ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags : KELI Riyadh Farewell Manikandan Ramankutty

Recent News

Corehub Up