x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ്ര നാ​ഗ​മ​ല്ല​യ്യ വ​ധ​ക്കേ​സ്: പ്ര​തി​ക്കെ​തി​രെ വ​ധ​ശി​ക്ഷ തേ​ടി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

പ്രസാദ് തീയാടിക്കൽ
Published: July 18, 2026 01:03 PM IST | Updated: July 18, 2026 01:03 PM IST

ചന്ദ്ര നാഗമല്ലയ്യ

ഡാ​ല​സ്: ക​ഴി​ഞ്ഞ വ​ർ​ഷം ഡാ​ല​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മോ​ട്ട​ൽ മാ​നേ​ജ​ർ ച​ന്ദ്ര മൗ​ളി നാ​ഗ​മ​ല്ല​യ്യ​യെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. കേ​സി​ലെ പ്ര​തി​യാ​യ യോ​ർ​ഡാ​നി​സ് കോ​ബോ​സ്-​മാ​ർ​ട്ടി​നെ​സ് നെ​തി​രെ വ​ധ​ശി​ക്ഷ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്ന് ഡാ​ല​സ് കൗ​ണ്ടി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ച​താ​യി വാ​ർ​ത്താ റി​പ്പോ​ർ​ട്ട​ർ പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ അ​റി​യി​ച്ചു.

2025 സെ​പ്റ്റം​ബ​റി​ലാ​ണ് ഡാ​ല​സി​ലെ മോ​ട്ട​ലി​ൽ ന​ട​ന്ന അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ച​ന്ദ്ര നാ​ഗ​മ​ല്ല​യ്യ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ പ്ര​തി​ക്കെ​തി​രെ ക്യാ​പി​റ്റ​ൽ മ​ർ​ഡ​ർ കു​റ്റം ത​ന്നെ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. എ​ങ്കി​ലും പ്രോ​സി​ക്യൂ​ഷ​ൻ വ​ധ​ശി​ക്ഷ തേ​ടാ​ത്ത​തി​നാ​ൽ, പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യാ​ൽ ല​ഭി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ പ​രോ​ളി​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത ജീ​വ​പ​ര്യ​ന്തം ത​ട​വാ​യി​രി​ക്കും.

വ​ധ​ശി​ക്ഷ ആ​വ​ശ്യ​പ്പെ​ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യ സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ച​ന്ദ്ര നാ​ഗ​മ​ല്ല​യ്യ​യു​ടെ ദാ​രു​ണ മ​ര​ണം ഡാ​ല​സ് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യാ​കെ ഒ​ട്ടേ​റെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു. കേ​സി​ന്റെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ ഡാ​ല​സ് കൗ​ണ്ടി കോ​ട​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : DallasNews ChandraNagamallayya JusticeForChandra CapitalMurder

Recent News

Corehub Up