x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുരക്ഷാ ജീവനക്കാരനെ മൂർച്ചയേറിയ വാൾ ഉപയോഗിച്ച് വെട്ടി; ടെക്സസിൽ യുവാവിന് 50 വർഷം തടവ്

പ്രസാദ് തീയാടിക്കൽ
Published: July 18, 2026 12:27 PM IST | Updated: July 18, 2026 12:27 PM IST

മാലിക്

ടെ​ക്സ​സ്: ഫ്രി​സ്കോ​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ മൂ​ർ​ച്ച​യേ​റി​യ വാ​ൾ ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ൽ ഫ്രി​സ്കോ സ്വ​ദേ​ശി​യാ​യ മാ​ലി​ക് ചാ​ൾ​സ് ആ​ന്ത​ണി ഡേ​വി​സി​ന് (27) 50 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. കോ​ളി​ൻ കൗ​ണ്ടി ജി​ല്ലാ അ​റ്റോ​ർ​ണി ഗ്രെ​ഗ് വി​ല്ലി​സാ​ണ് ശി​ക്ഷാ​വി​ധി സം​ബ​ന്ധി​ച്ച വി​വ​രം അ​റി​യി​ച്ച​ത്.

2025 ജൂ​ൺ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഫ്രി​സ്കോ​യി​ലെ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ല​ഭി​ച്ചി​രു​ന്ന പ്ര​തി, കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഒ​ളി​ഞ്ഞി​രു​ന്ന ശേ​ഷം സു​ര​ക്ഷാ ചു​മ​ത​ല നി​ർ​വ​ഹി​ച്ചി​രു​ന്ന ആ​യു​ധ​ധാ​രി​യാ​യ ഗാ​ർ​ഡി​നെ മ​ച്ചെ​ട്ടി ഉ​പ​യോ​ഗി​ച്ച് പി​ന്നി​ൽ നി​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് നി​ല​ത്തു​വീ​ഴു​ക​യും പ്ര​തി അ​ത് കൈ​ക്ക​ലാ​ക്കി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഫ്രി​സ്കോ പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​യാ​ളെ സ​മീ​പ​പ്ര​ദേ​ശ​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.​ജൂ​റി പ്ര​തി​യെ ക​ടു​ത്ത ആ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ന് കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തു​ക​യും 50 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ക്കു​ക​യു​മാ​യി​രു​ന്നു. കൂ​ടാ​തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ തോ​ക്ക് മോ​ഷ്ടി​ച്ച​തി​ന് 180 ദി​വ​സ​ത്തെ അ​ധി​ക ത​ട​വു​ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്.

ശി​ക്ഷ നി​ർ​ണ​യ വേ​ള​യി​ൽ, കോ​ളി​ൻ കൗ​ണ്ടി ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​തി​നി​ടെ സ്വ​ന്തം സെ​ൽ​മേ​റ്റി​നെ കൊ​ല്ലു​മെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. "ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്ന് നി​യ​മ​സം​വി​ധാ​നം ന​ൽ​കു​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ഈ ​ശി​ക്ഷാ​വി​ധി," എ​ന്ന് കോ​ളി​ൻ കൗ​ണ്ടി ജി​ല്ലാ അ​റ്റോ​ർ​ണി ഗ്രെ​ഗ് വി​ല്ലി​സ് പ്ര​തി​ക​രി​ച്ചു.

Tags : TexasNews Frisco CrimeNews CollinCounty

Recent News

Corehub Up