x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ലെ തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍​പൊ​ലി​ഞ്ഞ മ​ല​യാ​ളി​ക​ളു​ടെ സം​സ്കാ​രം വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: October 23, 2026 06:14 PM IST | Updated: October 23, 2026 06:14 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബോ​ഹു​മി​ല്‍ കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​ര​ന്‍ മ​ന​പ്പൂ​ര്‍​വം ഉ​ണ്ടാ​ക്കി​യ തീ​വ​യ്പ്പി​ല്‍ ജീ​വ​ന്‍​പൊ​ലി​ഞ്ഞ അ​തേ കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ താ​മ​സി​ച്ചി​രു​ന്ന കൊ​ല്ലം പെ​രി​നാ​ട് സ്വ​ദേ​ശി അ​ഞ്ജ​ലി എ​സ്. ജോ​യ് (27), എ​റ​ണാ​കു​ളം കാ​ല​ടി സ്വ​ദേ​ശി സി​വി​ന്‍ ജോ​ണി (26) ഇ​ടു​ക്കി ഇ​ര​ട്ട​യാ​ര്‍ സ്വ​ദേ​ശി നോ​വ സാ​ബു (25) എ​ന്നി​വ​രു​ടെ സം​സ്കാ​രം വെ​ള്ളി ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും.

അ​ഞ്ജ​ലി എ​സ്. ജോ​യി​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ ഭ​വ​ന​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേഷം ഉ​ച്ച​ക​ഴി​ഞ്ഞ് 2:30ന് ​ഭ​വ​ന​ത്തി​ലെ പ്രാ​ര്‍​ഥ​ന ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ച്ച് മൂ​ന്നി​ന് ചെ​മ്മ​ക്കാ​ട് സെന്‍റ് സെ​ബാ​സ്റ്റ്യന്‍ ദേ​വാ​ല​യ (St. Sebastian Church, Chemmakkad) സെ​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ക്കും.

മാ​ണി​ക്യ​മം​ഗ​ലം - തോ​ട്ട​കം കോ​ണൂ​രാ​ന്‍ സി​വി​ന്‍ ജോ​ണി​യു​ടെ പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍ ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് മാ​ണി​ക്യ​മം​ഗ​ലം സെ​ന്‍റ് റോ​ക്കീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ക്കും.

ക​ട്ട​പ്പ​ന, ശാ​ന്തി​ഗ്രാം കൊ​ച്ചേ​ടാ​ട്ടേ​ല്‍ നോ​വ സാ​ബു​വി​ന്റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് സ്വ​ന്തം വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

ര​ണ്ടു പേ​രു​ടെ മൃതദേഹം വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യും ഒ​രാ​ളു​ടെ മൃതദേഹം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യു​മാ​ണ് എ​ത്തി​യ​ത്. ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്നും എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ന്യൂ​ഡ​ല്‍​ഹി​വ​ഴി​യാ​ണ് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്.

അ​വി​ടെ നി​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ മൂ​വ​രെ​യും ഏ​റ്റു​വാ​ങ്ങി​യ​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഏ​കോ​പി​പ്പി​ച്ചു പൂ​ര്‍​ത്തി​യാ​ക്കി​യ​ത് നോ​ര്‍​ക്ക കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ അം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​യാ​ണ്.

കൊ​ല്ലം ചാ​മ​ക്ക​ട അ​ശ്വി​ന്‍ ഭ​വ​ന​ത്തി​ല്‍ ജോ​യ് - ഷീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ഞ്ജ​ലി എ​സ് ജോ​യ്. ബി ​എ​ഡ് ബി​രു​ദ​ധാ​രി​യാ​യ അ​ഞ്ജ​ലി ഈ ​വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ ആ​ണ് ജ​ര്‍​മ​നി​യി​ലേ​ക്ക് ജോ​ലി​ക്കാ​യി എ​ത്തി​യ​ത്. ഇ​വി​ടെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ വെ​യ​ര്‍​ഹൗ​സ് സ​ര്‍​വീ​സി​ല്‍ ആ​യി​രു​ന്നു ജോ​ലി. സ​ഹോ​ദ​രി: അ​ശ്വ​നി എ​സ് ജോ​യ്.

എ​റ​ണാ​കു​ളം കാ​ല​ടി മാ​ണി​ക്ക​മം​ഗ​ലം കൊ​ണൂ​രാ​ന്‍ ഹൗ​സി​ല്‍ ജോ​ണി ഔ​സേ​പ്പ് - പ​രേ​ത​യാ​യ ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് സി​വി​ന്‍. ഹോ​ട്ട​ല്‍ റസ്റ്റ​റ​ന്‍റ് മേ​ഖ​ല​യി​ല്‍ ജോ​ലി തേ​ടി എ​ത്തി​യ​താ​യി​രു​ന്നു സി​വി​ന്‍. ജോ​ലി കി​ട്ടി​യെ​ങ്കി​ലും ജോ​ലി​യ്ക്ക് ക​യ​റു​ന്ന​തി​നു മു​മ്പേ മ​ര​ണം വ​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.

ഇ​ടു​ക്കി ശാ​ന്തി​ഗ്രാം കൊ​ച്ചേ​ട​ത്ത് ഹൗ​സി​ല്‍ റി​ട്ട. എ​സ്.​ഐ സാ​ബു കെ.​പി - ജ്യോ​തി സാ​ബു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് നോ​വ സാ​ബു. ജ്യോ​തി ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യാ​ണ്. ​ഒ​രു സ​ഹോ​ദ​ര​നു​ണ്ട്, കാ​ന​ഡ​യി​ലാ​ണ്.​

നാ​ട്ടി​ല്‍ ജിം ​ട്രെ​യി​ന​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന നോ​വ ആ​റു​മാ​സം മു​മ്പാ​ണ് ജ​ര്‍​മ​നി​യി​ലെ​ത്തി​ത്. തു​ട​ര്‍​ന്ന് ഇ​വി​ടെ ട്രെ​യി​ന​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ജോ​ബ് സീ​ക്ക​ര്‍ വീ​സ​യി​ല്‍ ജ​ര്‍​മ്മ​നി​യി​ലെ​ത്തി​യ ഇ​വ​ര്‍ മൂ​വ​രും ബോ​ഹും ഹോ​ഫ്സ്റ്റെ​ഡെ മേ​ഖ​ല​യി​ലെ പോ​സ്റ്റ​സ്ട്രാ​സെ​യി​ലു​ള്ള റെ​സി​ഡ​ന്‍​ഷ്യ​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ ഫ്ലാ​റ്റി​ല്‍ സം​ഭ​വ​ത്തി​നു ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് ഒ​രു​മി​ച്ച് താ​മ​സം തു​ട​ങ്ങി​യ​ത്.

ര​ക്ഷാ​മാ​ര്‍​ഗം ത​ട​സ​പ്പെ​ട്ടു; വി​ഷ​പ്പു​ക ശ്വ​സി​ച്ച് ദാ​രു​ണാ​ന്ത്യം

ഒ​ക്ടോ​ബ​ര്‍ 13 ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 4.15-ഓ​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ല്‍ നാ​ടി​നെ ന​ടു​ക്കി​യ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ ഇ​ട​നാ​ഴി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന കു​ട്ടി​ക​ളു​ടെ സ്ട്രോ​ള​റു​ക​ള്‍​ക്ക് തീ​യി​ട്ട​തി​നെ തു​ട​ര്‍​ന്ന്, മു​ക​ളി​ലേ​ക്ക് ക​യ​റാ​നു​ള്ള ത​ടി കൊ​ണ്ടു​ള്ള പ്ര​ധാ​ന കോ​വ​ണി​പ്പ​ടി​യി​ലേ​ക്ക് തീ ​അ​തി​വേ​ഗം ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു​ള്ള ഏ​ക ര​ക്ഷാ​മാ​ര്‍​ഗ്ഗ​മാ​യ കോ​വ​ണി ക​ത്തി​യ​മ​രു​ക​യും ഇ​ട​നാ​ഴി​യി​ലാ​കെ വി​ഷ​പ്പു​ക​യും ക​ടു​ത്ത ചൂ​ടും നി​റ​ഞ്ഞ​തോ​ടെ മു​ക​ള്‍​നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ഇ​വ​ര്‍​ക്ക് പു​റ​ത്തേ​ക്ക് ക​ട​ക്കാ​നാ​യി​ല്ല. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തു​മ്പോ​ഴേ​ക്കും കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യി പു​ക​യി​ല്‍ മൂ​ടി​യി​രു​ന്നു.

ജ​ന​ലു​ക​ള്‍ വ​ഴി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​റ്റ് അ​ഞ്ച് താ​മ​സ​ക്കാ​രെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ര​ണ്ടാം നി​ല​യി​ലെ ഫ്ലാ​റ്റി​നു​ള്ളി​ല്‍ അ​ക​പ്പെ​ട്ടു​പോ​യ മ​ല​യാ​ളി​ക​ളാ​യ മൂ​വ​രെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല.

തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ ശേ​ഷം അ​ക​ത്തു​ക​ട​ന്ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ മൂ​വ​രെ​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. കൃ​ത്രി​മ ശ്വാ​സോ​ച്ഛ്വാ​സം ന​ല്‍​കി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മൂ​വ​ര്‍​ക്കും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

പൊ​ലി​സി​ന്‍റെ പ്ര​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ കെ​ട്ടി​ട​ത്തി​ന് മ​നഃ​പൂ​ര്‍​വം തീ​വ​ച്ചു എ​ന്ന​തി​ന്‍റെ കാ​ര​ണ​ത്താ​ല്‍ അ​തേ കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​ര​നും 41 വയസുകാ​ര​നാ​യ റൊ​മേ​നി​യ​ന്‍ പൗ​ര​നെ പൊ​ലി​സ് കേ​സെ​ടു​ത്ത് ക​സ്റ്റ​ഡി​യി​ല്‍ വ​ച്ചി​രിക്കുക​യാ​ണ്.

Tags : FireTragedy Germany Friday Saturday NRINews

Recent News

Corehub Up