x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ൺ ഗു​ഡ് ഷെ​പ്പേ​ർ​ഡ് എ​പ്പി​സ്കോ​പ്പ​ൽ ഇ​ന്ത്യ​ൻ ച​ർ​ച്ചി​ന്‍റെ "ബ​ഡ്ഡീ​സ്' സം​ഗീ​ത​പ​ഠ​ന പ​ദ്ധ​തി​ക്ക് ല​ണ്ട​ൻ ട്രി​നി​റ്റി കോ​ള​ജ് അ​ഫി​ലി​യേ​ഷ​ൻ

വെബ്ഡെസ്ക്
Published: October 23, 2026 06:56 PM IST | Updated: October 23, 2026 06:56 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ടെ​ക്സ​സ്: സ്റ്റാ​ഫോ​ർ​ഡി​ലെ ഗു​ഡ് ഷെ​പ്പേ​ർ​ഡ് എ​പ്പി​സ്കോ​പ്പ​ൽ ഇ​ന്ത്യ​ൻ ച​ർ​ച്ചി​ന്‍റെ സാ​മൂ​ഹി​ക സേ​വ​ന സം​രം​ഭ​മാ​യ "ബ​ഡ്ഡീ​സ്' സൗ​ജ​ന്യ സം​ഗീ​ത​പ​ഠ​ന പ​ദ്ധ​തി​ക്ക് ല​ണ്ട​നി​ലെ പ്ര​ശ​സ്ത​മാ​യ ട്രി​നി​റ്റി കോ​ളജ് ഓ​ഫ് മ്യൂ​സി​ക്കി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ ല​ഭി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി പി​യാ​നോ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ഈ ​സം​രം​ഭ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര സം​ഗീ​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​വു​മാ​യി ഔ​ദ്യോ​ഗി​ക ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി സ​ഭാ​വി​കാ​രി ഫാ.​ഡോ. റോ​യ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.

അ​ഞ്ചു​വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഡ്ഡീ​സ് പ്രോ​ഗ്രാ​മി​ൽ നി​ല​വി​ൽ വി​വി​ധ പ്രാ​യ​ക്കാ​രാ​യ അ​ൻ​പ​തോ​ളം കു​ട്ടി​ക​ൾ സൗ​ജ​ന്യ​മാ​യി പി​യാ​നോ അ​ഭ്യ​സി​ക്കു​ന്നു​ണ്ട്.

പു​തി​യ അ​ഫി​ലി​യേ​ഷ​നി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്രി​നി​റ്റി കോ​ളേ​ജി​ന്റെ അം​ഗീ​കൃ​ത സി​ല​ബ​സ് അ​നു​സ​രി​ച്ച് പ​ഠ​നം ന​ട​ത്താ​നും ഗ്രേ​ഡ​ഡ് സം​ഗീ​ത​പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും.

പ​രീ​ക്ഷ​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​മു​ള്ള പ്രാ​വീ​ണ്യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാം. ല​ണ്ട​ൻ ട്രി​നി​റ്റി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക്കി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ ആ​ഷി​ക് ജോ​ൺ ആ​ണ് പ്രോ​ഗ്രാ​മി​ന്‍റെ ഡ​യ​റ​ക്ട​റും പ​രി​ശീ​ല​ക​നും.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത ശ്ര​ദ്ധ​യും ക്ര​മ​ബ​ദ്ധ​മാ​യ പ​രി​ശീ​ല​ന​വും ന​ൽ​കി​വ​രു​ന്നു.

കോ​വി​ഡ് കാ​ല​ത്ത് ഒ​രു ചെ​റി​യ സം​രം​ഭ​മാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി ഇ​ന്ന് അ​ൻ​പ​തോ​ളം കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ സം​ഗീ​ത​വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന നി​ല​യി​ലേ​ക്ക് വ​ള​ർ​ന്നു.

ട്രി​നി​റ്റി കോ​ള​ജു​മാ​യു​ള്ള അ​ഫി​ലി​യേ​ഷ​ൻ ഈ ​കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം നേ​ടാ​നു​ള്ള പു​തി​യ വാ​തി​ലു​ക​ൾ തു​റ​ക്കു​ക​യാ​ണ്' റ​വ. ഡോ. ​റോ​യ് വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി.

ആ​രാ​ധ​ന​യി​ലും ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മാ​ത്രം ഒ​തു​ങ്ങാ​തെ സ​മൂ​ഹ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ആ​വ​ശ്യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ക എ​ന്ന​താ​ണ് സ​ഭ​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മേ​രി​ക്ക​യി​ലെ ആം​ഗ്ലി​ക്ക​ൻ ക​മ്മ്യൂ​ണി​യ​ന്‍റെ അം​ഗ​സ​ഭ​യാ​യ ദി ​എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ചി​ന്‍റെ ടെ​ക്സ​സ് രൂ​പ​ത​യി​ൽ​പ്പെ​ട്ട ഇ​ന്ത്യ​ൻ സ​ഭാ​സ​മൂ​ഹ​മാ​ണ് സ്റ്റാ​ഫോ​ർ​ഡി​ലെ ഗു​ഡ് ഷെ​പ്പേ​ർ​ഡ് എ​പ്പി​സ്കോ​പ്പ​ൽ ഇ​ന്ത്യ​ൻ ച​ർ​ച്ച്.

ഇ​ന്ത്യ​യി​ലെ സിഎ​സ്ഐ, സിഎ​ൻഐ സ​ഭ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ആം​ഗ്ലി​ക്ക​ൻ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യ എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച്, മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യു​മാ​യി പൂ​ർ​ണ സ​ഭാ​സ​ഹ​വ​ർ​ത്തി​ത്വ​ബ​ന്ധ​വും പു​ല​ർ​ത്തു​ന്നു​ണ്ട്.

 

Tags : Houston Good Shepherd MusicEducation NRINews

Recent News

Corehub Up