Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TexasNews

America

ടെ​ക്സ​സ് ഹോ​ട്ട​ലി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന; വേ​ശ്യാ​വൃ​ത്തി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന കേ​സി​ൽ ഇ​ന്ത്യ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ടെ​ക്സ​സ്: ഇ​ർ​വിം​ഗി​ലെ ലാ​സ് കോ​ളി​നാ​സ് പ്ര​ദേ​ശ​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ ബ​ഹ​ള​മു​ണ്ടാ​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ൻ സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ വേ​ശ്യാ​വൃ​ത്തി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന (Solicitation of Prostitution) കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

ലാ​സ് കോ​ളി​നാ​സി​ലെ സ്റ്റേ​ബ്രി​ഡ്ജ് സ്യൂ​ട്ട്സ് ഹോ​ട്ട​ലി​ലെ ഒ​രു മു​റി​യി​ലേ​ക്ക് നി​ര​വ​ധി പു​രു​ഷ​ന്മാ​ർ വ​രി​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന​താ​യും മു​റി​ക്കു​ള്ളി​ൽ നി​ന്ന് സ്ത്രീ​യു​ടെ നി​ല​വി​ളി കേ​ട്ട​താ​യും ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​ർ​വിം​ഗ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

ഭാ​ഷാ​പ​ര​മാ​യ ബു​ദ്ധി​മു​ട്ട് കാ​ര​ണം വി​വ​ർ​ത്ത​ന ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കാ​യി മു​റി പ​രി​ശോ​ധി​ക്കാ​ൻ സ്ത്രീ ​അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, 38 വയസുകാ​ര​നാ​യ സ​പ്ത​ർ​ഷി ദാ​സ് ബാ​ത്ത്റൂ​മി​ൽ ട​വ​ൽ മാ​ത്രം ധ​രി​ച്ച നി​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​രു​വ​രും സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ​പ്ത​ർ​ഷി ദാ​സ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ണം ന​ൽ​കി ലൈം​ഗി​ക സേ​വ​നം തേ​ടി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി പൊ​ലീ​സ് പ​റ​യു​ന്ന ഡി​ജി​റ്റ​ൽ സ​ന്ദേ​ശ​ങ്ങ​ളും ചാ​റ്റ് രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് സ​പ്ത​ർ​ഷി ദാ​സി​നെ Solicitation of Prostitution കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത് ഇ​ർ​വിം​ഗ് ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ മോ​ചി​ത​നാ​യി. ഹോ​ട്ട​ൽ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഇ​ർ​വിം​ഗ് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up