x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​ര​ജാ​ല​കം പി.​എ​ൻ. പ​ണി​ക്ക​ർ അ​വാ​ർ​ഡ് ജാ​ഫ​ർ കു​റ്റി​ക്കോ​ടി​ന്

വെബ്ഡെസ്ക്
Published: July 16, 2026 06:28 PM IST | Updated: July 16, 2026 06:28 PM IST

അ​ബു​ദാ​ബി: ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ​ക്ക് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ "അ​ക്ഷ​ര​ജാ​ല​കം' ന​ൽ​കി വ​രു​ന്ന പി.​എ​ൻ. പ​ണി​ക്ക​ർ അ​വാ​ർ​ഡി​ന് അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ സാ​ഹി​ത്യ വി​ഭാ​ഗം ജ​ന​റ​ൽ ക​ൺ​വീ​ന​റും ഐ​ഐ​സി ലൈ​ബ്രേ​റി​യ​നു​മാ​യ ജാ​ഫ​ർ കു​റ്റി​ക്കോ​ടി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബൂ​ദാ​ബി​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വാ​യ​ന​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച ഐഐസി വാ​യ​ന​ശാ​ല​യെ ന​വീ​ക​രി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു.

ഐഐസി ലൈ​ബ്ര​റി​ക്കാ​യി പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്ത സോ​ഫ്റ്റു​വെ​യ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പ​ങ്ക് എ​ടു​ത്തു​പ​റ​യ​ണ്ട​താ​ണ്.

ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ക​വി​ത​ക​ളെ​ഴു​തു​ന്ന എ​ഴു​ത്തു​കാ​ര​ൻ എ​ന്ന​തി​ലു​പ​രി, വ​ള​ർ​ന്നു​വ​രു​ന്ന പു​തു​ത​ല​മു​റ​യി​ലെ എ​ഴു​ത്തു​കാ​ർ​ക്ക് എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ന​ൽ​കി സാ​ഹി​ത്യ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

യു​എ​ഇ ഗ​വ​ൺ​മെ​ന്‍റിന്‍റെ അം​ഗീ​കാ​ര​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യ അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌ലാമി​ക് സെ​ന്‍ററി​ന്‍റെ സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ​യും പ്ര​വാ​സ​ലോ​ക​ത്തെ​യും നി​ര​വ​ധി എ​ഴു​ത്തു​കാ​രു​മാ​യി അ​ദ്ദേ​ഹം ഊ​ഷ്മ​ള​മാ​യ സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു. ഇ​രു​പ​ത് വ​ർ​ഷ​ക്കാ​ല​മാ​യി അ​ബു​ദാ​ബി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന അ​ദ്ദേ​ഹം, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഷൊ​ർ​ണൂ​ർ കു​റ്റി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്.

മു​ഹ​മ്മ​ദ്, ആ​സി​യ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. റൈ​സ ഭാ​ര്യ​യും ഫി​ദ, ഫ​ഹ്മി​ദ, ഫ​ർ​ഹ, ഫാ​ത്തി​മ എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്.

സെ​പ്റ്റം​ബ​റി​ൽ അ​ബൂ​ദാ​ബി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് അ​ക്ഷ​ര​ജാ​ല​കം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags : Jafar Kuttikode Aksharajalakam P.N. Panicker Award

Recent News

Corehub Up