x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ൺ പി​ക്നി​ക് വ​ൻ വി​ജ​യ​മാ​യി

ബ്ലെ​സ​ൺ ഹൂ​സ്റ്റ​ൺ
Published: July 17, 2026 10:26 AM IST | Updated: July 17, 2026 10:26 AM IST

കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ൺ അംഗങ്ങൾ

ഹൂ​സ്റ്റ​ൺ: കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ണി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കി​റ്റി ഹാ​ളോ പാ​ർ​ക്കി​ൽ (Kitty Hollow Park) വ​ച്ചാ​ണ് പി​ക്നി​ക് അ​ര​ങ്ങേ​റി​യ​ത്. അം​ഗ​ങ്ങ​ളു​ടെ വ​ൻ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി.

കോ​ട്ട​യ​ത്തു​നി​ന്നും അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ​ര​സ്പ​രം ഒ​ത്തു​ചേ​രാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നു​മു​ള്ള മി​ക​ച്ചൊ​രു വേ​ദി​യാ​യി പി​ക്നി​ക് മാ​റി. മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി നി​ര​വ​ധി കാ​യി​ക വി​നോ​ദ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് സു​ഗു ഫി​ലി​പ്പ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ​യി​നം കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

 

K-Rail Survey K-Rail Survey

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​വേ​ശ​ത്തോ​ടെ പോ​രാ​ടി. ഇ​തി​ൽ പ്ര​ത്യേ​കം സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​രം പി​ക്നി​ക്കി​ന് മാ​റ്റു​കൂ​ട്ടി.

ബി​ജു ശി​വ​ൻ, അ​ജി കോ​ര, ബി​ബി പാ​റ​യി​ൽ, ബെ​ന്നി കു​ര്യാ​ക്കോ​സ്, സു​ജ ബെ​ന്നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ക്നി​ക് വി​ജ​യ​ക​ര​മാ​യി കോ​ഓർ​ഡി​നേ​റ്റ് ചെ​യ്ത​ത്. കോ​ട്ട​യം സിഎംഎ​സ് കോ​ളേ​ജ് കെ​മി​സ്ട്രി വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ. ​സ​ഖ​റി​യ ഉ​മ്മ​ൻ പി​ക്നി​ക്കി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ക്ല​ബിന്‍റെ ​അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ഷി​ബു കെ. ​മാ​ണി മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും പി​ക്നി​ക് വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടെ​യാ​ണ് പി​ക്നി​ക് സ​മാ​പി​ച്ച​ത്.

Tags : KottayamClubHouston HoustonMalayali USA

Recent News

Corehub Up