x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല കു​വൈ​റ്റ് മെ​ഗാ സാം​സ്‌​കാ​രി​ക മേ​ള അ​ർ​ഫ​ജ് 2026; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: July 8, 2026 03:15 PM IST | Updated: July 8, 2026 03:15 PM IST

കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല കു​വൈ​റ്റ്) മെ​ഗാ സാം​സ്‌​കാ​രി​ക മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. അ​ർ​ഫ​ജ് 2026 എ​ന്ന പേ​രി​ൽ 2026 ന​വം​ബ​ർ ആറിന് ​അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ക​ട​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ൽ​കി.

സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സി.​കെ നൗ​ഷാ​ദി​നെ​യും ക​ൺ​വീ​ന​ർ​മാ​രാ​യി റി​ച്ചി കെ ​ജോ​ർ​ജ്, ജി​ൻ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

 

K-Rail Survey

സ​ബ് ക​മ്മി​റ്റി ചു​മ​ത​ല​ക്കാ​രാ​യി അ​നൂ​പ്‌ മ​ങ്ങാ​ട്ട് - ഫി​നാ​ൻ​സ്, സു​വ​നീ​ർ - രാ​ജ​ല​ക്ഷ്മി ഷൈ​മേ​ഷ്‌, സ്റ്റേ​ജ്, ലൈ​റ്റ് & സൗ​ണ്ട്സ്‌ - നി​ഷാ​ന്ത്‌ ജോ​ർ​ജ്ജ്‌, പ​ബ്ലി​സി​റ്റി - ത​സ്നീം മ​ന്നി​യി​ൽ, റി​സ​പ്ഷ​ൻ - ക​വി​ത അ​നൂ​പ്, പ്രോ​ഗ്രാം - പ്ര​സീ​ത്‌ ക​രു​ണാ​ക​ര​ൻ, റാ​ഫി​ൾ - പി.​ബി സു​രേ​ഷ്‌, വൊ​ള​ണ്ടി​യ​ർ - സ​ണ്ണി ശൈ​ജേ​ഷ്‌, ഫു​ഡ്‌ - സൂ​ര​ജ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി പേ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഈ ​വ​ർ​ഷ​ത്തെ മെ​ഗാ സാം​സ്കാ​രി​ക മേ​ള​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന റാ​ഫി​ളി​ന്‍റെ പ്ര​കാ​ശ​നം ക​ല കു​വൈ​റ്റി​ന്‍റെ മു​ൻ ഭാ​ര​വാ​ഹി​യും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ ജെ. ​സ​ജി നി​ർ​വ​ഹി​ച്ചു.

ജോ​യി​ന്‍റഅ സെ​ക്ര​ട്ട​റി ‌ പി.വി. പ്ര​വീ​ൺ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ന് സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​കെ. നൗ​ഷാ​ദ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മി​ത വി​ശ്വ​നാ​ഥ്, ട്ര​ഷ​റ​ർ പി.​ബി. സു​രേ​ഷ്, അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ മേ​ലേ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Kala Kuwait Mega Cultural Festival NRI News

Recent News

Corehub Up