ന്യൂഡൽഹി: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡൽഹി യൂണിറ്റ് രാജൗരി ഗാർഡനിൽ ചേർന്ന മീറ്റിംഗിൽ രൂപീകരിച്ചു.
ചാരിറ്റബിൾ ട്രസ്റ്റ് റീജിണൽ ഡയറക്ടർ ശോഭന സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ:
പ്രസിഡന്റ്: ഇ.ജെ. ഷാജി, വൈസ് പ്രസിഡന്റുമാർ: ഡോ. എൻ.ജി. മേനോൻ, ഗണേഷ് കോറ്റാക്കാടൻ, സെക്രട്ടറി: സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാർ: എ.ആർ. രവി, സന്ധ്യ അനിൽ, ട്രഷറർ: പി.കെ. പ്രസാദ്, മീഡിയ കോഓർഡിനേറ്റർ: പി.എൻ. ഷാജി, രക്ഷാധികാരികൾ: ശശി മേനോൻ, സി. കൃഷ്ണകുമാർ, പി. സജി മോൻ.
കൂടാതെ ഉപദേശക സമിതിയിലേക്ക് ഷൈലജ നായർ, ദീപ ജിനിൽ, ആർ. മധുസൂദനൻ, രാജേഷ് കൃഷ്ണൻ, അനുഷിത അനിൽ, രമ സുനിൽ, സജി കൃഷ്ണൻ, ഷബീബ് റെഹ്മാൻ, കെ.എം. ഷൈലജ എന്നിവരെ നാമനിർദേശവും ചെയ്തു.
Tags : harivarasanam trust delhi unit nri news