x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ച്ചു

എൻആർഐ ഡെസ്ക്
Published: July 4, 2026 03:09 PM IST | Updated: July 4, 2026 03:09 PM IST

കൊ​ച്ചി: കോ​ഴി​ക്കോ​ട് നി​ന്നും സ​ലാ​ല, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് വീ​ണ്ടും തു​ട​ക്ക​മി​ട്ട​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്കു​ള്ള മു​ഴു​വ​ൻ വി​മാ​ന സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്.

കോ​ഴി​ക്കോ​ട് നി​ന്നും സ​ലാ​ല​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ജൂ​ലൈ ര​ണ്ടി​ന് പു​ന​രാ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് - കു​വൈ​റ്റ് സ​ർ​വീ​സു​ക​ൾ ജൂ​ലൈ മൂ​ന്നി​നും ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കു​വൈ​റ്റി​ലേ​ക്കു​ള്ള സ​ർ​വീ​സ് ജൂ​ലൈ നാ​ലി​നും പു​ന​രാ​രം​ഭി​ച്ചു.

ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് നി​ന്നും രാ​വി​ലെ 11ന് സ​ലാ​ല​യി​ലേ​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​തി​രി​കെ കോ​ഴി​ക്കോ​ട്ടേ​ക്കു​മാ​ണ് സ​ർ​വീ​സ്. കോ​ഴി​ക്കോ​ട് നി​ന്നും കു​വൈ​റ്റി​ലേ​ക്കു​ള്ള വി​മാ​നം വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30ന് ​കോ​ഴി​ക്കോ​ട് നി​ന്നും പു​റ​പ്പെ​ടും.

11.05ന് ​കു​വൈ​റ്റി​ൽ നി​ന്നും തി​രി​കെ പു​റ​പ്പെ​ട്ട് വൈകുന്നേരം 6.50ന് ​കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രും. ബംഗ​ളൂ​രു​വി​ൽ നി​ന്നും കു​വൈ​റ്റി​ലേ​ക്കു​ള്ള വി​മാ​നം വെ​ള്ളി​യാ​ഴ്ച ദി​വ​സം പു​ല​ർ​ച്ചെ 2.25ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 4.50ന് ​കു​വൈ​റ്റി​ൽ ലാ​ൻ​ഡ് ചെ​യ്യും.

അ​തേ ദി​വ​സം കു​വൈ​റ്റി​ൽ നി​ന്നും രാ​വി​ലെ 5:50ന് ​തി​രി​കെ പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1.25ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വെ​ബ്സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്പ്, മ​റ്റു പ്ര​മു​ഖ ബു​ക്കിം​ഗ് ചാ​ന​ലു​ക​ൾ എ​ന്നി​വ വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

ജൂ​ലൈ അഞ്ച് മു​ത​ൽ കോ​ഴി​ക്കോ​ട് - കു​വൈ​റ്റ് സെ​ക്ട​റി​ലെ വി​മാ​ന സ​ർ​വീ​സ് ആ​ഴ്ച​യി​ൽ മൂ​ന്നാ​യി ഉ​യ​ർ​ത്തും. ഇ​തോ​ടെ ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.15ന് ​കോ​ഴി​ക്കോ​ട് നി​ന്നും കു​വൈ​റ്റി​ലേ​ക്കും രാ​വി​ലെ 5.50ന് ​കു​വൈ​റ്റി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ലൈ ഏഴ് മു​ത​ൽ ബെം​ഗ​ളൂ​രു - കു​വൈ​റ്റ് സെ​ക്ട​റി​ലും ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​വും. തി​ങ്ക​ൾ, ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.25ന് ​ബം​ഗ​ളൂ​രി​ൽ നി​ന്നും രാ​വി​ലെ 5.50ന് ​കു​വൈ​റ്റി​ൽ നി​ന്നു​മാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ കു​വൈ​റ്റി​ലേ​ക്കു​ള്ള മു​ഴു​വ​ൻ വി​മാ​ന​ങ്ങ​ളും കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ നാ​ലി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. സ​ലാ​ല കൂ​ടാ​തെ ഒ​മാ​നി​ലെ മ​സ്ക​റ്റി​ലേ​ക്കും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജൂ​ലൈ മൂന്ന് മു​ത​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ. മ​സ്ക​റ്റി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ ഏ​ഴ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​തോ​റും 40 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ള്ള​ത്.

ബ​ഹ്റി​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ തു​ട​ങ്ങി പ​ശ്ചി​മേ​ഷ്യ​യി​ലെ 13 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ​യി​ലെ 18 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നാ​യി ആ​ഴ്ച​തോ​റും 780 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ള്ള​ത്.

അ​ടു​ത്തി​ടെ ന​വി​മും​ബൈ - അ​ബു​ദാ​ബി, ഗു​വാ​ഹ​ത്തി - അ​ബു​ദാ​ബി, ഗു​വാ​ഹ​ത്തി - ദു​ബാ​യി, ബംഗ​ളൂ​രു - ഫു​ക്ക​റ്റ്, പൂ​നെ, അ​മൃ​ത്സ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

കോ​ഴി​ക്കോ​ട് നി​ന്നും ബംഗ​ളൂ​രു, ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ലെ 13 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​തോ​റും 85 സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ള്ള​ത്.

Tags : Air India Express Gulf Countries Flight Services

Recent News

Corehub Up