പ്രതീകാത്മക ചിത്രം
ടെക്സസ്: ടെക്സസിലെ ബോവി കൗണ്ടിയിലുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ 3.20 ഓടെ ഡെകാൽബിന് സമീപം യുഎസ് ഹൈവേ 259-ലായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.
ഡെകാൽബ് സ്വദേശിയായ ഡ്രൂ വിൽസൺ (23) സഞ്ചരിച്ചിരുന്ന നിസ്സാൻ ആൾട്ടിമ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഡോഡ്ജ് ചാർജർ കാറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
നിസാൻ ആൾട്ടിമ ഓടിച്ചിരുന്ന ഡ്രൂ വിൽസൺ (23), ഡോഡ്ജ് ചാർജറിലുണ്ടായിരുന്ന യാത്രക്കാരായ യൽ എല്ലെസ്റ്റാഡ് (22), പെയ്റ്റൺ ബട്ട്ലർ (24), ടൈ ബേർഡ് (20) എന്നിവരാണ് മരണപ്പെട്ടത്.
നാല് പേരും അപകടസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടതായി ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു.
അപകടത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ ടെക്സസ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : TexasCarAccident BowieCounty DeKalbTexas TexasNews