x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യു​ടെ വ​ട​ക്ക​ൻ-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങളിൽ പ്രകൃതിക്ഷോഭം, ശക്തമായ മഴയിലും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​ലും രാ​ജ്യ​ത്ത് വ​ൻ നാ​ശ​ന​ഷ്ടങ്ങൾ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 18, 2026 11:03 AM IST | Updated: July 18, 2026 11:03 AM IST

വെള്ളപൊക്കം

ബ​ർ​ലി​ൻ: ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​ന് പി​ന്നാ​ലെ ജ​ർ​മ​നി​യു​ടെ വ​ട​ക്ക​ൻ-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ മു​ൾ​മു​ന​യി​ലാ​ഴ്ത്തി പ്ര​കൃ​തി​ക്ഷോ​ഭം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ലും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​ലും രാ​ജ്യ​ത്ത് വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​ല​യി​ട​ങ്ങ​ളി​ലും ഗോ​ൾ​ഫ് ബോ​ളി​ന്‍റെ വ​ലി​പ്പ​ത്തി​ലു​ള്ള കൂ​റ്റ​ൻ ആ​ലി​പ്പ​ഴ​ങ്ങ​ളാ​ണ് പ​തി​ച്ച​ത്. ഇ​ത് വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ ത​ക​ർ​ക്കു​ക​യും റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന നൂ​റു​ക​ണ​ക്കി​ന് കാ​റു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് ബോ​ഡി പൂ​ർ​ണ്മാ​യി ത​ക​ർ​ക്കു​ക​യും ചെ​യ്തു. വ​ട​ക്ക​ൻ ജ​ർ​മ്മ​നി​യി​ലെ പ​ല ന​ഗ​ര​ങ്ങ​ളും മി​നി​റ്റു​ക​ൾ​ക്ക​കം പ്ര​ള​യ​ത്തി​ലാ​വു​ക​യും മ​ധ്യ​വേ​ന​ൽ​ക്കാ​ല​ത്ത് നാ​ട് പൂ​ർ​ണമാ​യും മ​ഞ്ഞു​മൂ​ടി​യ അ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്തു.

 

K-Rail Survey

തി​ങ്ക​ളാ​ഴ്ച രാ​ത്രി 9 മ​ണി മു​ത​ൽ പു​ല​ർ​ച്ചെ 1 മ​ണി വ​രെ മാ​ത്രം ലോ​വ​ർ സാ​ക്സ​ണി സം​സ്ഥാ​ന​ത്ത് 250ല​ധി​കം അ​ടി​യ​ന്ത​ര ഫോ​ൺ കോ​ളു​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. 600ല​ധി​കം ത​വ​ണ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഇ​റ​ങ്ങി​യ​ത്. ഹാ​ർ​ബു​ർ​ഗ് ജി​ല്ല​യി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷം കാ​ര​ണം കാ​റു​ക​ളു​ടെ ഗ്ലാ​സു​ക​ൾ ത​ക​രു​ക​യും പെ​യി​ന്‍റ് പൂ​ർ​ണമാ​യി ഇ​ള​കി​പ്പോ​വു​ക​യും ചെ​യ്തു. സെ​ല്ലെ ന​ഗ​ര​ത്തി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡു​ക​ളും വീ​ടു​ക​ളു​ടെ ബേ​സ്‌​മെ​ന്‍റു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

മെ​ക്ലെ​ൻ​ബ​ർ​ഗ്-​ഫോ​ർ​പോ​മേ​ൻ സം​സ്ഥാ​ന​ത്തെ വി​റ്റ​ൻ​ബ​ർ​ഗ് ന​ഗ​ര​ത്തി​ൽ മി​നി​റ്റു​ക​ൾ​ക്ക​കം റോ​ഡു​ക​ളി​ൽ വ​ൻ​തോ​തി​ൽ ആ​ലി​പ്പ​ഴം അ​ടി​ഞ്ഞു​കൂ​ടി മ​ഞ്ഞു​കാ​ല​ത്തി​ന് സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി മാ​റി. റോ​ഡു​ക​ളി​ലെ ഈ ​ഐ​സ് ക​ട്ട​ക​ൾ മാ​റ്റാ​ൻ ഒ​ടു​വി​ൽ ബു​ൾ​ഡോ​സ​റു​ക​ൾ ഇ​റ​ക്കേ​ണ്ടി വ​ന്നു.

ഇ​വി​ടു​ത്തെ ഒ​രു പ്ര​മു​ഖ പ്രി​ന്റിം​ഗ് പ്ര​സ്സി​ൽ ആ​ലി​പ്പ​ഴം വീ​ണ് മേ​ൽ​ക്കൂ​ര ത​ക​രു​ക​യും, മ​ഴ​വെ​ള്ളം ക​യ​റി അ​ച്ച​ടി യ​ന്ത്ര​ങ്ങ​ൾ കേ​ടാ​വു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് 'Schweriner Volkszeitung' ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളു​ടെ വി​ത​ര​ണം പൂ​ർ​ണ്ണ​മാ​യി ത​ട​സ്സ​പ്പെ​ട്ടു. പി​ന്നീ​ട് മ​റ്റൊ​രു ന​ഗ​ര​ത്തി​ലാ​ണ് ഈ ​പ​ത്ര​ങ്ങ​ൾ അ​ച്ച​ടി​ച്ച​ത്.

K-Rail Survey

നോ​ർ​ത്ത് റൈ​ൻ-​വെ​സ്റ്റ്ഫാ​ലി​യ​യി​ലെ ബി​ഷോ​ഫ്ഷീം ഭാ​ഗ​ത്ത് ശ​ക്ത​മാ​യ മി​ന്ന​ലേ​റ്റ​തി​നെ തു​ട​ർ​ന്ന് ഒ​രു വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് തീ​പി​ടി​ച്ചു. ഷ്ലെ​സ്വി​ഗ്-​ഹോ​ൾ​സ്റ്റൈ​നി​ലെ എ​ൽം​ഷോ​ൺ, കെ​ല്ലി​ങ്‌​ഹു​സെ​ൻ എ​ന്നീ ന​ഗ​ര​ങ്ങ​ൾ പൂ​ർ​ണമാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ്ര​ള​യ​ത്തി​ൽ കു​ടു​ങ്ങി​യ ആ​ളു​ക​ളെ ര​ക്ഷി​ക്കാ​ൻ പോ​യ പോ​ലീ​സ് വാ​ഹ​നം വ​രെ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. മ​റ്റ് മേ​ഖ​ല​ക​ളി​ൽ നി​ന്നും കൂ​ടു​ത​ൽ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളെ ഇ​വി​ടേ​ക്ക് വി​ന്യ​സി​ക്കേ​ണ്ടി വ​ന്നു.

ജ​ർ​മ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ബാ​ഡ​ൻ-​വ്യൂ​ർ​ട്ട​ൻ​ബ​ർ​ഗ്, ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗ്, ബ​ർ​ലി​ൻ, മാ​ഗ്‌​ഡെ​ബു​ർ​ഗ്, എ​ർ​ഫു​ർ​ട്ട് എ​ന്നീ മേ​ഖ​ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 75 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലു​ള്ള കാ​റ്റും ച​തു​ര​ശ്ര മീ​റ്റ​റി​ന് 40 ലി​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും റൈ​ൻ​ലാ​ൻ​ഡ്-​പാ​ലാ​റ്റി​നേ​റ്റി​ലും 30 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​വും നി​ല​നി​ൽ​ക്കു​ന്നു.

ജ​ർ​മ​നി​യി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷം കാ​ര​ണം കാ​റു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചാ​ൽ ഭാ​ഗി​ക ഇ​ൻ​ഷു​റ​ൻ​സ് അ​ല്ലെ​ങ്കി​ൽ പൂ​ർ​ണ്ണ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ക​യു​ള്ളൂ. തേ​ർ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷു​റ​ൻ​സ് മാ​ത്ര​മു​ള്ള​വ​ർ​ക്ക് ഈ ​നാ​ശ​ന​ഷ്ട​ത്തി​ന്‍റെ തു​ക സ്വ​ന്തം ക​യ്യി​ൽ നി​ന്നും മു​ട​ക്കേ​ണ്ടി വ​രും. അ​തി​നാ​ൽ കാ​റു​ക​ൾ പു​റ​ത്തി​ടു​ന്ന പ്ര​വാ​സി​ക​ൾ വാ​ഹ​നം സു​ര​ക്ഷി​ത​മാ​യ ഗാ​രേ​ജു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ക്കു​ന്നു.

Tags : GermanyWeather GermanyFloods HailsStorm

Recent News

Corehub Up