x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​രീ​ർ യൂ​ണി​റ്റ് വി​ഭ​ജി​ച്ച് കേ​ളി റ​ബ്‌​വ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു


Published: July 14, 2026 05:25 PM IST | Updated: July 14, 2026 05:25 PM IST

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ​യി​ലെ ജ​രീ​ർ യൂ​ണി​റ്റ് വി​ഭ​ജി​ച്ച് ഏ​രി​യ​യ്ക്ക് കീ​ഴി​ലെ നാ​ലാ​മ​ത്തെ യൂ​ണി​റ്റാ​യി റ​ബ്‌​വ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.

ചെ​റീ​സ് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ ജ​രീ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യൂ​ണി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം നൗ​ഫ​ൽ ഉ​ള്ളാ​ട്ടു​ചാ​ലി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി രാ​ഗേ​ഷ് രാ​മ​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണ​വും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യു​മാ​ണ് ജ​രീ​ർ യൂ​ണി​റ്റ് വി​ഭ​ജി​ച്ച് റ​ബ്‌​വ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച​തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ൺ​വ​ൻ​ഷ​നി​ൽ ഇ​രുയൂ​ണി​റ്റു​ക​ളി​ലേ​ക്കു​മു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി വി.​എം. സു​ജി​ത് അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് പ്ര​ഖ്യാ​പി​ച്ചു.

 

K-Rail Survey

കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബി​ജു താ​യ​മ്പ​ത്ത്, സൈ​ബ​ർ വിംഗ് ക​ൺ​വീ​ന​ർ സി​ജി​ൻ കൂ​വ​ള്ളൂ​ർ, മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് പൊ​ന്നാ​നി, ട്ര​ഷ​റ​ർ കെ. അ​ബ്ദു​ൽ വ​ദൂ​ദ്, ​ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​കെ. രാ​ജീ​വ​ൻ, അ​ഷ്റ​ഫ് ക​ണ്ണൂ​ർ, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ൻ​വ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റെ​നീ​സ്, ഉ​നൈ​സ് ഖാ​ൻ, നൗ​ഷാ​ദ്, അ​ജ്മ​ൽ, അ​ഫ്സ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ധ​നേ​ഷ് ച​ന്ദ്ര​ൻ, ന​വീ​ൻ കു​മാ​ർ, സെ​ക്ര​ട്ട​റി രാ​ഗേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ജോ​യിന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി അ​ഭി​ലാ​ഷ്, നാ​രാ​യ​ണ​ൻ, ട്ര​ഷ​റ​ർ സൈ​ത​ല​വി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​മീ​ർ കാ​രി​യാ​ത്തി​ൽ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി വി​ജി എ​ബ്ര​ഹാം, ഷ​മീ​ർ ക​ല്ലി​ങ്ങ​ൽ, സി​റാ​ജു​ദ്ദീ​ൻ, കെ.​എം. ഷ​മീ​ർ, ശ്രീ​ലാ​ൽ എ​ന്നി​വ​രെ ജ​രീ​ർ യൂ​ണി​റ്റ് ഭ​ര​വാ​ഹി​ക​ളാ​യും പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി എ. നാ​സ​ർ, ​പി.​എം. ജോ​ജു, സെ​ക്ര​ട്ട​റി ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി അ​ബ്ദു​ൽ സ​ലാം, വി​ഷ്ണു, ട്ര​ഷ​റ​ർ അ​നു​രാ​ഗ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സാ​ജി​ദ് എ​ന്നി​വ​രെ​യും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി സു​ലൈ​മാ​ൻ അ​ലി, സ​ച്ചി​ൻ മോ​ഹ​ൻ, ടി.​കെ. ജി​ജേ​ഷ് എ​ന്നി​വ​രെ റ​ബ്‌​വ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യും സ​മ്മേ​ള​നം തെര​ഞ്ഞെ​ടു​ത്തു.

ല​ത്തീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ രാ​ഗേ​ഷ് രാ​മ​കൃ​ഷ്ണ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : Keli Jareer Unit Rabwa Unit NRI News

Recent News

Corehub Up