x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ സം​ഗീ​ത​വു​മാ​യി മാ​ന​വി​യം ഖ​ത്ത​ര്‍

എൻആർഐ ഡെസ്ക്
Published: June 29, 2026 03:11 PM IST | Updated: June 29, 2026 03:13 PM IST

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ മാ​ന​വി​യം ഖ​ത്ത​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "സം​ഗീ​ത​മാ​ണ് ല​ഹ​രി' എ​ന്ന പേ​രി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

മീ​ഡി​യ പ്ല​സ്, ക്യൂ ​മെ​ലോ​ഡി​യ, ടീം ​വി​ജി​ല​ന്‍റ്, ദോ​ഹ ജം​ഗ്ഷ​ന്‍, ല​ഹ​രി നി​ര്‍​മാ​ര്‍​ജ​ന സ​മി​തി എ​ന്നീ കൂ​ട്ടാ​യ്മ​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദോ​ഹ​യി​ലെ അ​ല്‍ തു​മാ​മ മാ​ളി​ല്‍ വ​ച്ച് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

ഇന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് എ.​പി. മ​ണി​ക​ണ്ഠ​ന്‍ പ​രി​പാ​ടി ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​വീ​യം ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് മ​ധു അ​ഭി​മ​ന്യു ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ര്‍​ണാ​ട​ക സം​ഘം ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് സു​ബ്ര​ഹ്‌​മ​ണ്യ ഹെ​ബ്ബ​ഗേ​ളു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. ഗ്ര​ന്ഥ​കാ​ര​നും മീ​ഡി​യ പ്ലസ് സി​ഇ​ഒയു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞയ്​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

 

K-Rail Survey

മു​ഹ്‌​സി​ന്‍ ത​ളി​ക്കു​ള​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ക്കി​യ ഈ ​പ​രി​പാ​ടി സം​ഗീ​ത​ത്തെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യെ​യും സ​മ​ന്വ​യി​പ്പി​ച്ച വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ​മാ​യി ശ്ര​ദ്ധേ​യ​മാ​യി. പ്ര​ശ​സ്ത ഗാ​യ​ക​രും സം​ഗീ​ത​ജ്ഞ​രും അ​വ​ത​രി​പ്പി​ച്ച ഗാ​ന​ങ്ങ​ള്‍ ല​ഹ​രി​ക്കെ​തി​രാ​യ ശ​ക്ത​മാ​യ സാ​മൂ​ഹി​ക സ​ന്ദേ​ശം പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​ച്ചു.

സം​ഗീ​ത​ത്തി​ലൂ​ടെ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ഖ​ത്ത​റി​ലെ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, ക​ലാ​കാ​ര​ന്മാ​ര്‍, സം​ഗീ​താ​സ്വാ​ദ​ക​ര്‍, പ്ര​വാ​സി സ​മൂ​ഹാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി വ​ന്‍ വി​ജ​യ​മാ​ക്കാ​ന്‍ സ​ഹ​ക​രി​ച്ച എ​ല്ലാ ക​ലാ​കാ​ര​ന്മാ​ര്‍​ക്കും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ്രോ​ഗ്രാം കോ​ഓർഡി​നേ​റ്റ​ര്‍ റൗ​ഫ് മ​ല​യി​ല്‍ ന​ന്ദി പ​റ​ഞ്ഞു. റാ​ഫി പാ​റ​ക്കാ​ട്ടി​ലാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ന്‍.

Tags : MANAVEEYAM QATAR ANTI DRUG PROGRAMME NRI NEWS

Recent News

Corehub Up