x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി നി​റ​വി​ല്‍ ബി​ഷ​പ്പ് ഡോ. ​അ​നി​ല്‍ കൂ​ട്ടോ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: March 19, 2026 03:02 PM IST | Updated: March 19, 2026 03:02 PM IST

ന്യൂ​ഡ​ല്‍​ഹി: മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ 25-ാം ജൂ​ബി​ലി നി​റ​വി​ല്‍ ഡ​ല്‍​ഹി അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ്പ് ഡോ. ​അ​നി​ല്‍ കൂ​ട്ടോ. അ​തി​രൂ​പ​ത​യി​ലെ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ന്‍ ഡ​ല്‍​ഹി കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ക്ല​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ദ​രി​ക്ക​ല്‍ പ​രി​പാ​ടി​യി​ല്‍ മ​ത, രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക നേ​താ​ക്ക​ളും പൗ​ര​പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു. എ​ല്ലാ​വ​രു​ടെ​യും സ​മാ​ധാ​ന​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും വേ​ണ്ടി​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​തും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ആ​ദ​രി​ക്ക​ല്‍ പ​രി​പാ​ടി​യു​ടെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ ആ​ര്‍​ച്ച് ബി​ഷ​പ്പ് ഡോ. ​അ​നി​ല്‍ കു​ട്ടോ പ​റ​ഞ്ഞു.

എം​പി​മാ​രാ​യ ക്യാ​പ്റ്റ​ന്‍ വി​രി​യാ​റ്റോ ഫെ​ര്‍​ണാ​ണ്ട​സ്, ആ​ല്‍​ഫ്ര​ഡ് കാം​ഗം ആ​ര്‍​ത​ർ, എ​സ്. സു​പോം​ഗ്‌ മെ​റെ​ന്‍ ജാ​മി​ര്‍, അ​ഡ്വ. പി.​വി​ത്സ​ൺ, ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഡ​ല്‍​ഹി ഭ​ദ്രാ​സ​നം മെ​ത്രാ​പ്പോ​ലീ​ത്ത യൂ​ഹ​ന്നാ​ന്‍ മാ​ര്‍ ഡി​മി​ത്രി​യോ​സ്, മാ​ര്‍​ത്തോ​മ ഡ​ല്‍​ഹി രൂ​പ​താ​ധ്യ​ക്ഷ​ന്‍ സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം, സി ​എ​ന്‍ ഐ ​ബി​ഷ​പ് പോ​ള്‍ സ്വ​രൂ​പ്, വി​വി​ധ മ​ത​നേ​താ​ക്ക​ളാ​യ ഗോ​സ്വാ​മി സു​ശീ​ല്‍ ജെ ​മ​ഹാ​രാ​ജ്, വി​വേ​ക് മു​നി​ജി മ​ഹാ​രാ​ജ്, ആ​ചാ​ര്യ യെ​ക്ഷി ഫു​ന്‍​ത്സ​ക്ക്, ഡോ. ​എ.​കെ. മ​ര്‍​ച്ച​ന്‍റ്, അ​ഡ്വ. സോ​മ​നാ​ഥ് ഭാ​ര​തി, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​റോ​ബി ക​ണ്ണ​ഞ്ചി​റ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഫാ. ​നോ​ര്‍​ബെ​ര്‍​ട്ട് ഹെ​ര്‍​മ​ൻ, ഫാ. ​ടി.​ജെ. ജോ​സ്, ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ല്‍ എ.​സി. മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up