Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrangements

Idukki

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും

ഇ​ടു​ക്കി: ഐ​ഡി​എ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ഈ ​വ​ര്‍​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ന്‍റെ റി​ഹേ​ഴ്‌​സ​ല്‍ ഓ​ഗ​സ്റ്റ് 11, 13 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് റി​ഹേ​ഴ്‌​സ​ല്‍ ആ​രം​ഭി​ക്കും. പ​രേ​ഡി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ വ​കു​പ്പു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ഈ ​മാ​സം 30 ന​കം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ള​ക്‌​ട​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

പോ​ലീ​സ്, ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, ബാ​ന്‍​ഡ്, എ​ന്‍​സി​സി, എ​ന്‍​ഡി​ആ​ര്‍​എ​ഫ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​യി​രി​ക്കും പ​രേ​ഡി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​നം എ​ഡി​എം നി​ര്‍​വ​ഹി​ക്കും. റി​ഹേ​ഴ്‌​സ​ല്‍ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലും 15 നും ​ആം​ബു​ല​ന്‍​സ് അ​ട​ക്കം മെ​ഡി​ക്ക​ല്‍ ടീം ​സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന് ക​ള​ക്‌​ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ പ​രി​പാ​ടി​യി​ല്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി പ​ങ്കെ​ടു​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

Latest News

Corehub Up