x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ടി​യൂ​ര്‍ ആ​റാ​ട്ടു​ക​ട​വി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ൻ തീ​രു​മാ​നം

വെബ് ഡെസ്ക്
Published: July 31, 2026 11:06 PM IST | Updated: July 31, 2026 11:06 PM IST

എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു.

മാ​വേ​ലി​ക്ക​ര: 12ന് ​ന​ട​ക്കു​ന്ന ക​ര്‍​ക്ക​ട​ക വാ​വു​ബ​ലി ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടി​യൂ​ര്‍ ആ​റാ​ട്ടു​ക​ട​വ് സ്‌​നാ​ന​ഘ​ട്ട​ത്തി​ല്‍ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത അ​വ​ലോ​ക ന​യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ക​ണ്ടി​യൂ​ര്‍ തെ​ക്കേ​ന​ട​മു​ത​ല്‍ ന​ടു​ക്കേ ആ​ല്‍​ത്ത​റ​വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ​രി​കി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കാം. ക​ണ്ടി​യൂ​ര്‍ ന​ടു​ക്കേ ആ​ല്‍​ത്ത​റ​മു​ത​ല്‍ ആ​റാ​ട്ടു​ക​ട​വു​വ​രെ വാ​ഹ​ന​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. ക​ണ്ടി​യൂ​ര്‍ ബൈ​പ്പാ​സി​ലും ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്കേ ന​ട​യി​ലും ഗ​വ. യു​പി സ്‌​കൂ​ള്‍ വ​ള​പ്പി​ലും കാ​റു​ക​ള്‍​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കും പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍ ബൈ​പ്പാ​സ് വ​ഴി തി​രി​കെ​പ്പോ​ക​ണം.
തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ലി​ത​ര്‍​പ്പ​ണ​ത്തി​ന് കൂ​ടു​ത​ല്‍ ബ​ലി​ത്ത​റ​ക​ള്‍ ക്ര​മീ​ക​രി​ക്കു​ക​യും കാ​ര്‍​മി​ക​രെ നി​യോ​ഗി​ക്കു​ക​യും ചെ​യ്യും. കാ​ര്‍​മി​ക​ര്‍​ക്ക് പൊ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കും. അ​ഗ്‌​നി​ര​ക്ഷാ​സേ​ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കും.

ആ​റാ​ട്ടു​ക​ട​വി​നു സ​മീ​പം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ സം​ഘ​വും ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വു​മു​ണ്ടാ​കും. ക​ണ്ടി​യൂ​ര്‍ മ​ഹാ​ദേ​വ​ര്‍​ക്ഷേ​ത്രം, കീ​ര്‍​ത്തി​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മീ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളു​മു​ണ്ടാ​കും.

പ്രാ​യി​ക്ക​ര ധ​ന്വ​ന്ത​രീ​ക്ഷേ​ത്ര​ക്ക​ട​വി​ലും ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കും. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ ആം​ബു​ല​ന്‍​സും പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കു​ള​ള സൗ​ക​ര്യ​വും ക​ട​വി​ലു​ണ്ടാ​കും. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​നം എ​ത്തി​ച്ചേ​രു​വാ​ന്‍ സാ​ധി​ക്കാ​ത്ത ക​ട​വു​ക​ളി​ല്‍ ബ​ലി​ത​ര്‍​പ്പ​ണ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ല​ളി​താ ര​വീ​ന്ദ്ര​നാ​ഥ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ഗോ​പ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സ​ജീ​വ് പ്രാ​യി​ക്ക​ര, ശോ​ഭാ​മ​ധു, ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്.​ജി. ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ പി. ​സ​നി​ല്‍​കു​മാ​ര്‍, ദേ​വ​സ്വം ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ ദേ​വി​പ്രി​യ, സ​ബ്ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍ ര​ജ​നി, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​ഷ​ഫീ​സ്,

അ​ഗ്‌​നി​ര​ക്ഷാ​സേ​ന സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. ജോ​സ്, എ​സ്ഐ. സ​ബി​ത ശി​വ​ദാ​സ്, പി​ഡ​ബ്ല്യു​യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ ബി. ​അ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : arrangements NattuVishasham DistrictNews

Recent News

Corehub Up