x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ൺ​പ്ല​സ് N6x ഇ​ന്ത്യ​യി​ലെ​ത്തി; ത​ക​ർ​പ്പ​ൻ ഫീ​ച്ച​റു​ക​ളും ആ​ക​ർ​ഷ​ക​മാ​യ വി​ല​യും!

ടെക് ഡെസ്ക്
Published: August 1, 2026 04:36 PM IST | Updated: August 1, 2026 04:36 PM IST

വ​ൺ​പ്ല​സ് N6x

ന്യൂ​ഡ​ൽ​ഹി: വ​ൺ​പ്ല​സി​ന്‍റെ ജ​ന​പ്രി​യ എ​ൻ സീ​രീ​സ് വി​പു​ലീ​ക​രി​ച്ചു​കൊ​ണ്ട് പു​തി​യ'​വ​ൺ​പ്ല​സ് N6x' സ്മാ​ർ​ട്ട്ഫോ​ൺ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ മാ​സം പു​റ​ത്തി​റ​ങ്ങി​യ വ​ൺ​പ്ല​സ് N6ന് ​പി​ന്നാ​ലെ​യാ​ണ് ഈ ​പു​തി​യ ബ​ജ​റ്റ് സൗ​ഹൃ​ദ ഫോ​ണി​ന്‍റെ വ​ര​വ്.

ഭീ​മ​ൻ ബാ​റ്റ​റി, ക​രു​ത്തു​റ്റ മീ​ഡി​യ​ടെ​ക് പ്രൊ​സ​സ്സ​ർ, മി​ക​ച്ച ഡ്യൂ​റ​ബി​ലി​റ്റി എ​ന്നി​വ​യാ​ണ് ഈ ​ഫോ​ണി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ. മീ​ഡി​യ​ടെ​ക് ഡി​മ​ൻ​സി​റ്റി 6360 അ​പെ​ക്സ് ചി​പ്‌​സെ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​ൺ ആ​ൻ​ഡ്രോ​യി​ഡ് 16 അ​ധി​ഷ്ഠി​ത ഓ​ക്സി​ജ​ൻ ഒ​എ​സ് 16ലാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

120Hz റി​ഫ്ര​ഷ് റേ​റ്റും 900 നി​റ്റ്സ് ബ്രൈ​റ്റ്‌​ന​സ്സു​മു​ള്ള 6.8 ഇ​ഞ്ച് എ​ച്ച്ഡി പ്ല​സ് എ​ൽ​സി​ഡി ഡി​സ്‌​പ്ലേ​യാ​ണ് ഫോ​ണി​നു​ള്ള​ത്. 4ജീ​ബി റാ​മും 128ജീ​ബി വ​രെ ഇ​ന്‍റേ​ണ​ൽ സ്റ്റോ​റേ​ജു​മു​ള്ള ഫോ​ണി​ൽ ഗെ​യി​മിം​ഗി​നും മ​ൾ​ട്ടി​ടാ​സ്കിം​ഗി​നു​മാ​യി വേ​പ്പ​ർ ചേ​മ്പ​ർ കൂ​ളിം​ഗ് സി​സ്റ്റ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

13 മെ​ഗാ​പി​ക്സ​ൽ പ്ര​ധാ​ന ക്യാ​മ​റ​യും 5 മെ​ഗാ​പി​ക്സ​ൽ സെ​ൽ​ഫി ക്യാ​മ​റ​യു​മാ​ണ് ഫോ​ണി​ലു​ള്ള​ത്. ഒ​റ്റ ചാ​ർ​ജി​ൽ 2.5 ദി​വ​സം വ​രെ നി​ല​നി​ൽ​ക്കു​ന്ന 7,000mAh ബാ​റ്റ​റി​യാ​ണ് ഈ ​മോ​ഡ​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ ​ആ​ക​ർ​ഷ​ണം. 6 വ​ർ​ഷ​ത്തെ ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷ​വും 80 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​യു​സ് ന​ൽ​കാ​ൻ ഈ ​ബാ​റ്റ​റി​ക്ക് സാ​ധി​ക്കു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

മി​ലി​ട്ട​റി ഗ്രേ​ഡ് ഡ്യൂ​റ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്കേ​ഷ​നും IP64 ഡ​സ്റ്റ് & സ്പ്ലാ​ഷ് റെ​സി​സ്റ്റ​ൻ​സും ഫോ​ണി​ന് സു​ര​ക്ഷ ന​ൽ​കു​ന്നു. 4ജീ​ബി റാം + 64​ജീ​ബി സ്റ്റോ​റേ​ജ് പ​തി​പ്പി​ന് 18,999 രൂ​പ​യും 4 ജീ​ബി റാം + 128​ജീ​ബി പ​തി​പ്പി​ന് 20,999 രൂ​പ​യു​മാ​ണ് വി​ല.

ബ​ർ​ഗ​ണ്ടി റെ​ഡ്, ഐ​സ് ബ്ലൂ ​എ​ന്നീ ആ​ക​ർ​ഷ​ക​മാ​യ നി​റ​ങ്ങ​ളി​ൽ എ​ത്തു​ന്ന ഫോ​ണി​ന്‍റെ ഓ​പ്പ​ൺ സെ​യി​ൽ ആ​ഗ​സ്റ്റ് 4 മു​ത​ൽ ആ​മ​സോ​ൺ, വ​ൺ​പ്ല​സ് വെ​ബ്‌​സൈ​റ്റ്, റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ വ​ഴി ആ​രം​ഭി​ക്കും. ബാ​ങ്ക് കാ​ർ​ഡു​ക​ൾ​ക്ക് 1,500 രൂ​പ വ​രെ​യു​ള്ള ത​ൽ​ക്ഷ​ണ ഡി​സ്‌​കൗ​ണ്ടും ല​ഭ്യ​മാ​ണ്.

Tags : technology oneplus india oneplusN6x features specs

Recent News

Corehub Up