x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക കളർ ഇന്ത‍്യ സ്വാതന്ത്ര‍്യത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു: മുഖ‍്യമന്ത്രി

വെബ്ഡെസ്ക്
Published: August 8, 2026 02:43 AM IST | Updated: August 8, 2026 02:43 AM IST

ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത്യ സീ​​​സ​​​ൺ 5ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നിർവഹിക്കുന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത‍്യ മ​​​ത്സ​​​രം സ്വാ​​​ത​​​ന്ത്ര‍്യ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വ​​​ത്തെ പ്ര​​​ഘോ​​​ഷി​​​ക്കു​​​ന്നു​​​വെ​​​ന്ന് മു​​​ഖ‍്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ആ‍യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഇ​​​ളം​​​മ​​​ന​​​സു​​​ക​​​ളി​​​ൽ സ്വാ​​​ത​​​ന്ത്ര‍്യ​​​സ​​​മ​​​ര​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ​​​ക​​​ൾ ഉ​​​ണ​​​ർ​​​ത്താ​​​നും മ​​​ത്സ​​​രം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

"ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത‍്യ' സീ​​​സ​​​ൺ അ​​​ഞ്ചി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ‍്യ​​​മ​​​ന്ത്രി. ഇ​​​ത്ത​​​ര​​​മൊ​​​രു ബൃ​​​ഹ​​​ത് സം​​​രം​​​ഭം ഒ​​​രു​​​ക്കു​​​ന്ന ദീ​​​പി​​​ക മാ​​​നേ​​​ജ്മെ​​​ന്‍റി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു​​​വെ​​​ന്നും വി​​​വ​​​ിധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​ത് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

രാ​​​​​​​ജ‍്യ​​​​​​​ത്തി​​​​​​​ന്‍റെ 80-ാം സ്വാ​​​​​​​​​​​ത​​​​​​​​​​​ന്ത്ര്യ​​​​​​​​​​​ദി​​​​​​​​​​​നാ​​​​​​​​​​​ഘോ​​​​​​​​​​​ഷ​​​​​​​വും ദീ​​​​​​​​​​​പി​​​​​​​​​​​ക​​​​​​​​​​​യു​​​​​​​​​​​ടെ 140-ാം വാ​​​​​​​​​​​ർ​​​​​​​​​​​ഷി​​​​​​​​​​​ക​​​​​​​വും ദീ​​​​​​​​​​​പി​​​​​​​​​​​ക ബാ​​​​​​​​​​​ല​​​​​​​​​​​സ​​​​​​​​​​​ഖ്യ​​​​​​​​​​​ത്തി​​​​​​​​​​ന്‍റെ 75-ാം വാ​​​​​​​​​​​ർ​​​​​​​​​​​ഷി​​​​​​​​​​​ക​​​​​​​വും പ്ര​​​​​​​മാ​​​​​​​ണി​​​​​​​ച്ച് ‘ഒ​​​​​​​​​​​രേ​​​​​​​​​​​യൊ​​​​​​​​​​​രു ഇ​​​​​​​​​​​ന്ത്യ, ഒ​​​​​​​​​​​രൊ​​​​​​​​​​​റ്റ ജ​​​​​​​​​​​ന​​​​​​​​​​​ത’ എ​​​​​​​​​​​ന്ന സ​​​​​​​​​​​ന്ദേ​​​​​​​​​​​ശ​​​​​​​​​​​മു​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​യും ല​​​​​​​​​​​ഹ​​​​​​​​​​​രി​​​​​​​​​​​ക്കെ​​​​​​​​​​​തി​​​​​​​​​​​രേ​​​​​​​​​​​യു​​​​​​​​​​​ള്ള ബോ​​​​​​​​​​​ധ​​​​​​​​​​​വ​​​​​​​​​​​ത്ക​​​​​​​​​​​ര​​​​​​​​​​​ണം ല​​​​​​​​​​​ക്ഷ്യ​​​​​​​​​​​മി​​​​​​​​​​​ട്ടു​​​​​​​​​​​മാ​​​​​​​​​​​ണ് "ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത‍്യ' മ​​​​​​​​​​​ത്സ​​​​​​​​​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ സ്കൂ​​​ളു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ജി​​​ല്ല​​​ക​​​ളി​​​ലെ​​​ല്ലാം മ​​​ത്സ​​​രം ന​​​ട​​​ത്തി. ആ​​​വേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണ് കു​​​ട്ടി​​​ക​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​ത്. ഇ​​​ന്ന​​​ലെ അ​​​വ​​​ധി​​​യാ​​​യി​​​രു​​​ന്ന സ്കൂ​​​ളു​​​ക​​​ളി​​​ൽ സൗ​​​ക​​​ര‍്യ​​​പ്ര​​​ദ​​​മാ​​​യ അ​​​ടു​​​ത്ത പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ത്തി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​കം, ആ​​​ന്ധ്രപ്ര​​​ദേ​​​ശ്, ആ​​​സാം, ഛത്തീ​​​സ്ഗ​​​ഡ്, ഹ​​​രി​​​യാ​​​ന, മ​​​ധ‍്യ​​​പ്ര​​​ദേ​​​ശ്, മ​​​ണി​​​പ്പു​​​ർ, പ​​​ഞ്ചാ​​​ബ്, തെ​​​ലു​​​ങ്കാ​​​ന, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ മ​​​ത്സ​​​രം ന​​​ട​​​ന്നു.

Tags : DeepikaColourIndia Proclaims India Independence VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up