x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ളം​ബോ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് ടോ​സ്; സാ​രാ​ൻ​ഷ് ജെ​യി​നി​ന് അ​ര​ങ്ങേ​റ്റം

സ്പോർട്സ് ഡെസ്ക്
Published: August 23, 2026 10:45 AM IST | Updated: August 23, 2026 11:01 AM IST

ശ്രീ​ല​ങ്ക ഇ​ന്ത്യ ര​ണ്ടാം ടെ​സ്റ്റി​ന് ടോ​സ് ഇ​ടു​ന്നു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ ടെ​സ്റ്റി​ൽ 165 റ​ൺ​സി​ന്‍റെ ആ​ധി​കാ​രി​ക ജ​യം നേ​ടി​യ ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൊ​ളം​ബോ​യി​ൽ ഇ​റ​ങ്ങു​ന്ന​ത്.

ആ​ദ്യ ടെ​സ്റ്റി​ലെ ടീ​മി​ൽ ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. വൈ​റ​ൽ ഇ​ൻ​ഫെ​ക്ഷ​നി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി മു​ക്ത​നാ​കാ​ത്ത​തി​നാ​ൽ കു​ൽ​ദീ​പ് യാ​ദ​വി​ന് പ​ക​രം ഓ​ഫ് സ്പി​ന്ന​ർ സാ​രാം​ശ് ജെ​യി​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് സാ​രാം​ശി​ന് ടെ​സ്റ്റ് ക്യാ​പ് സ​മ്മാ​നി​ച്ച​ത്.

മ​ധ്യ​നി​ര​യി​ൽ ധ്രു​വ് ജു​റെ​ൽ ആ​റാം ന​മ്പ​ർ സ്ഥാ​നം നി​ല​നി​ർ​ത്തി​യ​തോ​ടെ സ​ർ​ഫ​റാ​സ് ഖാ​ന് വീ​ണ്ടും പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല. ആ​ദ്യ ടെ​സ്റ്റി​ൽ  മി​ക​ച്ച പ്ര​ക​ട​നം ​നടത്തിയെങ്കി​ലും ടീം ​കോ​മ്പി​നേ​ഷ​നി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് ര​ണ്ടാം മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

ശ്രീ​ല​ങ്ക​ൻ ടീ​മി​ലും ര​ണ്ട് മാ​റ്റ​ങ്ങ​ളു​ണ്ട്. പ​രി​ക്കി​നെ തു​ട​ർ​ന്ന് പു​റ​ത്താ​യ ദി​നേ​ശ് ച​ണ്ഡി​മാ​ലി​ന് പ​ക​രം ആ​ദ്യ ടെ​സ്റ്റി​ൽ ക​ൺ​ക​ഷ​ൻ സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി എ​ത്തി​യ പ​സി​ന്ദു സൂ​ര്യ​ബ​ന്ദാ​ര ടീ​മി​ൽ സ്ഥാ​നം നി​ല​നി​ർ​ത്തി. നി​ഷാ​ൻ മ​ധു​ഷ്ക​യ്ക്ക് പ​ക​രം കാ​മി​ൽ മി​ഷാ​ര ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കു​റി​ക്കും. ഗാ​ലെ​യി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ 165 റ​ൺ​സി​ന് ഇ​ന്ത്യ ജ​യി​ച്ച് പ​ര​മ്പ​ര​യി​ൽ 1-0ന് ​മു​ന്നി​ലാ​ണ്. 

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: യ​ശ​സ്വി ജ​യ്സ്വാ​ൾ, കെ. ​എ​ൽ. രാ​ഹു​ൽ, ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ, ശു​ഭ്മ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), റി​ഷ​ഭ് പ​ന്ത്, ര​വീ​ന്ദ്ര ജ​ഡേ​ജ, ധ്രു​വ് ജു​റെ​ൽ, സാ​രാ​ൻ​ഷ് ജെ​യി​ൻ, മാ​ന​വ് സു​താ​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ.

ശ്രീ​ല​ങ്ക പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ല​ഹി​രു ഉ​ദാ​ര, കാ​മി​ൽ മി​ഷാ​ര, പ​സി​ന്ദു സൂ​രി​യ​ബ​ണ്ഡാ​ര, ക​മി​ന്ദു മെ​ൻ​ഡി​സ്, ധ​ന​ഞ്ജ​യ ഡി ​സി​ൽ​വ (ക്യാ​പ്റ്റ​ൻ), സൊ​ണാ​ൽ ദി​നു​ഷ, നി​രോ​ഷ​ൻ ഡി​ക്ക്വെ​ല്ല , കേ​ശ​ര നു​വാ​ന്ത, പ്ര​ഭാ​ത് ജ​യ​സൂ​ര്യ, ല​ഹി​രു കു​മാ​ര, അ​സി​ത ഫെ​ർ​ണാ​ണ്ടോ.

 

Tags : India SriLanka ColomboTest Cricket TestCricket

Recent News

Corehub Up