കണ്ണൂർ: അഴീക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷും മണ്ഡലം എൽഡിഎഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്കു നൽകിയ പരാതികൾ മാധ്യമങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ പബ്ലിക് റിലേഷന്‍സ് ഡിപ്പാർട്ട്മെന്റ് വഴി നൽകിയത് വിവാദമാകുന്നു.
തെരഞ്ഞെടുപ്പ് പരാതികൾ സംബന്ധിച്ച് മുൻകാലങ്ങളിലൊന്നും ഇല്ലാത്ത തരത്തിലുള്ള രീതിയാണ് സർക്കാർ സംവിധാനമായ പിആർഡി അവലംബിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. പിആർഡി നിലപാടിനെതിരേ യുഡിഎഫ് രംഗത്തെത്തി.
സർക്കാരിന്റെ ഔദ്യോഗിക വാർത്താ കുറിപ്പുകൾ മാധ്യമങ്ങൾക്ക് നൽകുന്നതിനുള്ള പബ്ലിക് റിലേഷൻസ് വകുപ്പിനെ സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണ സംവിധാനമാക്കി മാറ്റുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്നും മാർട്ടിൻ ജോർജ് അറിയിച്ചു.
Tags : LDF candidate election complaint media PRD