Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PRD

മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രും ചി​ത്ര​വും മാ​റ്റി ന​ൽ​കി; ര​ണ്ട് പി​ആ​ർ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്ര​വും പേ​രും മാ​റ്റി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ ന​ട​പ​ടി. വി​ഴി​ഞ്ഞം പോ​സ്റ്റ​റി​ലേ​യും വാ​ർ​ത്താ​കു​റി​പ്പി​ലെ​യും പി​ഴ​വി​ലാ​ണ് ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ സ​മ്പൂ​ർ​ണ എ​ക്‌​സിം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ച പോ​സ്റ്റ​റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം മാ​റ്റി ന​ൽ​കി​യ​ത്.

ര​ണ്ട് പി​ആ​ർ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ പി​ആ​ർ​ഡി ഡ​യ​റ​ക്ട​റേ​റ്റി​ലെ റി​ലീ​സ് വി​ഭാ​ഗം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സാ​ബു പി.​ആ​ർ, വെ​ബ് ആ​ന്‍റ് ന്യൂ ​മീ​ഡി​യ വി​ഭാ​ഗം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യ പ്ര​തീ​ഷ് ഡി. ​മ​ണി എ​ന്നി​വ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

പ്ര​തീ​ഷ്. ഡി ​മ​ണി​യെ ഡ​ൽ​ഹി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യും സാ​ബു​വി​നെ കൊ​ല്ലം ജി​ല്ല​യി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്ര​മ​ട​ങ്ങി​യ പോ​സ്റ്റ​ർ സാ​ബു വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ പോ​സ്റ്റ​റാ​ണ് സാ​ബു ഷെ​യ​ർ ചെ​യ്ത​ത്.

സ്വാ​ത​ന്ത്ര്യ ദി​ന പ​രി​പാ​ടി​യു​ടെ വാ​ർ​ത്ത​കു​റി​പ്പി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന് തെ​റ്റി​ച്ച​തി​നാ​ണ് പ്ര​തീ​ഷി​നെ​തി​രെ ന​ട​പ​ടി.

Kerala

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​തി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പി​ആ​ർ​ഡി വ​ഴി

ക​​​ണ്ണൂ​​​ർ: അ​​​ഴീ​​​ക്കോ​​​ട് മ​​​ണ്ഡ​​​ലം എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി കെ.​​​വി. സു​​​മേ​​​ഷും മ​​​ണ്ഡ​​​ലം എ​​​ൽ​​​ഡി​​​എ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​ക​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ഴി ന​​​ൽ​​​കി​​​യ​​​ത് വി​​​വാ​​​ദ​​​മാ​​​കു​​​ന്നു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ലൊ​​​ന്നും ഇ​​​ല്ലാ​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ള രീ​​​തി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​മാ​​​യ പി​​​ആ​​​ർ​​​ഡി അ​​​വ​​​ലം​​​ബി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം. പി​​​ആ​​​ർ​​​ഡി നി​​​ല​​​പാ​​​ടി​​​നെ​​​തി​​രേ യു​​​ഡി​​​എ​​​ഫ് രം​​​ഗ​​​ത്തെ​​​ത്തി.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ർ​​​ത്താ കു​​​റി​​​പ്പു​​​ക​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​നെ സ​​​ർ​​​ക്കാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ സം​​​വി​​​ധാ​​​ന​​​മാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​ണെ​​​ന്ന് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു. സംഭവത്തിൽ പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​​ന്നും മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ് അ​​​റി​​​യി​​​ച്ചു.

Kerala

ഇന്നു മുതൽ ലോഡ്ഷെഡിംഗ്! കൗതുകം നിറച്ച് സർക്കാർ ട്വിസ്റ്റ്

കോട്ടയം: രാവിലെ പ്രമുഖ മലയാള പത്രങ്ങൾ വായിക്കാനെടുത്ത പലരും അമ്പരുന്നു. ഇന്നു മുതൽ ലോഡ് ഷെഡിംഗ് എന്നതായിരുന്നു ഒന്നാം പേജിലെ പ്രധാന വാർത്ത. രാവിലെയും വൈകിട്ടുമായി അരമണിക്കൂർ വീതം ലോഡ്ഷെഡിംഗ് വരുന്നു എന്നതു വായിച്ച വായനക്കാർ പലരും അന്പരന്നു. എന്തു കാരണംകൊണ്ടാണ് ലോഡ് ഷെഡിംഗ് എന്നറിയാൻ പത്രം സൂക്ഷ്മമായി വായിച്ചപ്പോഴാണ് പലർക്കും കൂടുതൽ കൗതുകമായത്. 2012 സെപ്റ്റംബർ 27ലെ വാർത്തയാണ്!.

മറ്റു വാർത്തകളിലൂടെ കണ്ണോടിച്ചു. പൂട്ടലിന്‍റെ വക്കിൽ കെഎസ്ആർടിസി 40 ശതമാനം സ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസം ട്രഷറി കാലി, ദേശീയപാത വികസനം മതിയാക്കി അഥോറിറ്റി, ടാറിനും കുടിശിക; റോഡ് പണി നിലച്ചു... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാർത്തകൾ. എല്ലാ വാർത്തകളുടെയും ഒടുവിൽ പത്തു വർഷം മുമ്പുള്ള ഒരു തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനു ശേഷം അകത്തേക്കു മറിച്ചപ്പോഴാണ് യഥാർഥ ട്വിസ്റ്റ്. വായനക്കാരെ കാത്ത് ഒന്നാം പേജിന്‍റെ അതേ മാതൃകയിൽ മറ്റൊരു പേജ്. ആദ്യത്തെ പേജിൽ കൊടുത്തിരുന്നതിനുള്ള മറുപടികളായിരുന്നു ആ പേജിൽ. കേരളത്തിൽ വെളിച്ച വിപ്ലവം, ലാഭത്തിലേറി കെഎസ്ആർടിസിയുടെ തിരിച്ചെഴുന്നള്ളത്, പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുംമുമ്പേ, 111 പുതിയ സ്കൂൾ കെട്ടിടങ്ങൾകൂടി പൂർത്തിയായി, റോഡുകൾ ഹൈടെക്, ദേശീയപാത വികസനം പൂർണതയിലേക്ക്... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാർത്തകൾ. അപ്പോഴാണ് പലർക്കും യാഥാർഥ്യം പിടികിട്ടിയത്.

യുഡിഎഫ് കാല ഭരണത്തു പോരായ്മകളായിരുന്നെന്നു പരിഹസിച്ചുകൊണ്ടും എൽഡിഎഫ് കാലഭരണത്തിൽ ഇതിനൊക്കെ പരിഹാരമായെന്നും കാണിച്ചുകൊണ്ടുള്ള സർക്കാർ പരസ്യമായിരുന്നു ഈ പേജുകൾ. ഈ പേജ് കേരള സർക്കാർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷനു വേണ്ടിയുള്ള സർഗാത്മക പരസ്യാവിഷ്കാരമാണ്. പത്രത്തിന്‍റെ എഡിറ്റോറിയലുമായി ബന്ധമില്ലെന്നുമുള്ള അറിയിപ്പും പേജിനൊപ്പം ചേർത്തിരുന്നു.

പത്തു വർഷം മുമ്പേ പത്രങ്ങളിൽ നിറഞ്ഞുനിന്ന വാർത്തകൾകൊണ്ട് രൂപപ്പെടുത്തിയ ഒന്നാം പേജ് ആണെന്ന് ആദ്യത്തെ പേജിലും ഒന്നും രണ്ടും പിണറായി സർക്കാർ കേരളത്തെ തിരുത്തിക്കുറിച്ചതിന്‍റെ നേർക്കാഴ്ചയാണ് ഈ പേജ് എന്നു രണ്ടാം പേജിലും അറിയിപ്പുണ്ട്. മലയാളത്തിലെ ഏതാണ്ട് എല്ലാ പ്രധാന പത്രങ്ങളിലും പരസ്യം വന്നിട്ടുണ്ട്. ഇംഗ്ലീഷ് പത്രങ്ങളിലും പരസ്യമുണ്ട്. കൗതുകം തോന്നിപ്പിക്കുന്ന പരസ്യങ്ങൾ രാവിലെതന്നെ പലേടത്തും ചർച്ചയായി മാറി.

 

Latest News

Corehub Up