x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ പി​ആ​ർ​ഡി​യു​ടെ ലൈ​ബ്ര​റി ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ് പി​ടി​ച്ചെ​ടു​ത്തു


Published: May 22, 2026 03:31 AM IST | Updated: May 22, 2026 03:31 AM IST

ക​​​ണ്ണൂ​​​ര്‍: ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ന്‍റെ അ​​​ന​​​ക്സാ​​​യി ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ പ്ര​​​വ​​​ര്‍​ത്തി​​​ച്ചു​​​പോ​​​ന്ന റ​​​ഫ​​​റ​​​ൻ​​​സ് ലൈ​​​ബ്ര​​​റി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മു​​​റി ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ യൂ​​​ണി​​​റ്റ് കൈ​​​യേ​​​റി അ​​​ധീ​​​ന​​​ത​​​യി​​​ലാ​​​ക്കി. ശി​​​ശു സം​​​ര​​​ക്ഷ​​​ണ യൂ​​​ണി​​​റ്റി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ മു​​​റി പു​​​തി​​​യ പൂ​​​ട്ടി​​​ട്ട് പൂ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഈ ​​മു​​​റി നേ​​​ര​​​ത്തെ ജി​​​ല്ലാ ഇ​​​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​റു​​​ടെ ക​​​ത്ത് പ്ര​​​കാ​​​രം ജി​​​ല്ലാ ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി​​​രു​​​ന്നു. ജി​​​ല്ലാ ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ സ്ഥ​​​ല​​​പ​​​രി​​​മി​​​തി സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തു​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു മു​​​റി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ്ര​​​ത്യേ​​​കം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. മു​​​റി അ​​​നു​​​വ​​​ദി​​​ച്ചു കി​​​ട്ടി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് വ​​​കു​​​പ്പ് 1,54,000 രൂ​​​പ ചെ​​​ല​​​വി​​​ട്ട് ന​​​വീ​​​ക​​​രി​​​ച്ചാ​​​ണു റ​​​ഫ​​​റ​​​ന്‍​സ് ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഫീ​​​ല്‍​ഡ് പ​​​ബ്ലി​​​സി​​​റ്റി ഓ​​​ഫീ​​​സാ​​​ക്കി മാ​​​റ്റി​​​യ​​​ത്.

മു​​​റി ഒ​​​ഴി​​​ഞ്ഞു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ള​​​ക്ട​​​ർ നേ​​​ര​​​ത്തെ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. മു​​​റി വി​​​ട്ടു ന​​​ൽ​​​കു​​​ന്ന​​​തി​​​നു പ​​​ക​​​ര​​​മാ​​​യി ഇ​​​വി​​​ടെ​​​യു​​​ള്ള ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് റ​​​ഫ​​​റ​​​ന്‍​സ് പു​​​സ്ത​​​ക​​​ങ്ങ​​​ളും മ​​​റ്റ് സാ​​​മ​​​ഗ്രി​​​ക​​​ളും സൂ​​​ക്ഷി​​​ക്കാ​​​ന്‍ സ്ഥ​​​ലം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​തു​​​വ​​​രെ തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ണി​​​ച്ച് പി​​​ആ​​​ർ​​​ഡി ക​​​ള​​​ക്ട​​​ർ​​​ക്കും ക​​​ത്തും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് മ​​​റ്റൊ​​​രു വ​​​കു​​​പ്പ് മു​​​റി കൈ​​​യേ​​​റി പൂ​​​ട്ടി​​​ട്ട് പൂ​​​ട്ടി​​​യ​​​ത്.

ബ്രി​​​ട്ടീ​​​ഷ് മ​​​ല​​​ബാ​​​റി​​​ന്‍റെ​​​യും സ്വ​​​ത​​​ന്ത്ര മ​​​ല​​​ബാ​​​റി​​​ന്‍റെ​​​യു​​​മു​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള സു​​​പ്ര​​​ധാ​​​ന ച​​​രി​​​ത്ര​​​ങ്ങ​​​ളു​​​ള്ള അ​​​പൂ​​​ർ​​​വ ഗ​​​ന്ഥ ശേ​​​ഖ​​​ര​​​ങ്ങ​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​താ​​​ണ് ഇ​​​വി​​​ടു​​​ത്തെ റ​​​ഫ​​​റ​​​ൻ​​​സ് ലൈ​​​ബ്ര​​​റി. പി​​​ആ​​​ർ​​​ഡി ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യു​​​ടെ ആ​​​ർ​​​ക്കൈ​​​വ്സും ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ് സം​​​യോ​​​ജി​​​ത വാ​​​ര്‍​ത്ത ശൃം​​​ഖ​​​ല​​​യാ​​​യ (പ്രി​​​സം) പ​​​ദ്ധ​​​തി​​​യി​​​ല്‍ നി​​​യ​​​മി​​​ത​​​രാ​​​യ ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​രു​​​ടെ ഓ​​​ഫീ​​​സ്, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ റിക്കാർ​​​ഡിം​​​ഗ് വീ​​​ഡി​​​യോ സ്റ്റു​​​ഡി​​​യോ എ​​​ന്നി​​​വ​​​യും ഇ​​​വി​​​ടെ​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ച്ചു പോ​​​രു​​​ന്ന​​​ത്.

Tags : PRD library busted child protection unit Kannur

Recent News

Corehub Up