x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ പി​ആ​ർ​ഡി​യു​ടെ ലൈ​ബ്ര​റി ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ് പി​ടി​ച്ചെ​ടു​ത്തു


Published: May 22, 2026 12:38 AM IST | Updated: May 22, 2026 12:38 AM IST

ക​ണ്ണൂ​ര്‍: ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ക​ണ്ണൂ​ര്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ അ​ന​ക്സാ​യി ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ര്‍​ത്തി​ച്ചു​പോ​ന്ന റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​റി ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ് കൈ​യേ​റി അ​ധീ​ന​ത​യി​ലാ​ക്കി. ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ർ മു​റി പു​തി​യ പൂ​ട്ടി​ട്ട് പൂ​ട്ടു​ക​യാ​യി​രു​ന്നു.

ഈ ​മു​റി നേ​ര​ത്തെ ജി​ല്ലാ ഇ​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റു​ടെ ക​ത്ത് പ്ര​കാ​രം ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച​താ​യി​രു​ന്നു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സ്ഥ​ല​പ​രി​മി​തി സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തു​പ്ര​കാ​ര​മാ​യി​രു​ന്നു മു​റി അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും ഉ​ത്ത​ര​വി​ൽ പ്ര​ത്യേ​കം വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

മു​റി അ​നു​വ​ദി​ച്ചു കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് 1,54,000 രൂ​പ ചെ​ല​വി​ട്ട് ന​വീ​ക​രി​ച്ചാ​ണു റ​ഫ​റ​ന്‍​സ് ലൈ​ബ്ര​റി ആ​ൻ​ഡ് ഫീ​ല്‍​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സാ​ക്കി മാ​റ്റി​യ​ത്. മു​റി ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. മു​റി വി​ട്ടു ന​ൽ​കു​ന്ന​തി​നു പ​ക​ര​മാ​യി ഇ​വി​ടെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് റ​ഫ​റ​ന്‍​സ് പു​സ്ത​ക​ങ്ങ​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും സൂ​ക്ഷി​ക്കാ​ന്‍ സ്ഥ​ലം ന​ൽ​ക​ണ​മെ​ന്നും അ​തു​വ​രെ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കാ​ണി​ച്ച് പി​ആ​ർ​ഡി ക​ള​ക്ട​ർ​ക്കും ക​ത്തും ന​ൽ​കി​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് മ​റ്റൊ​രു വ​കു​പ്പ് മു​റി കൈ​യേ​റി പൂ​ട്ടി​ട്ട് പൂ​ട്ടി​യ​ത്. ബ്രി​ട്ടീ​ഷ് മ​ല​ബാ​റി​ന്‍റെ​യും സ്വ​ത​ന്ത്ര മ​ല​ബാ​റി​ന്‍റെ​യു​മു​ൾ​പ്പ​ടെ​യു​ള്ള സു​പ്ര​ധാ​ന ച​രി​ത്ര​ങ്ങ​ളു​ള്ള അ​പൂ​ർ​വ ഗ​ന്ഥ ശേ​ഖ​ര​ങ്ങ​ള​ട​ക്ക​മു​ള്ള​താ​ണ് ഇ​വി​ടു​ത്തെ റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി. പി​ആ​ർ​ഡി ക​ണ്ണൂ​ർ ജി​ല്ല​യു​ടെ ആ​ർ​ക്കൈ​വ്സും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് സം​യോ​ജി​ത വാ​ര്‍​ത്ത ശൃം​ഖ​ല​യാ​യ (പ്രി​സം) പ​ദ്ധ​തി​യി​ല്‍ നി​യ​മി​ത​രാ​യ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ഓ​ഫീ​സ്, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യ റെ​ക്കോ​ഡിം​ഗ് വീ​ഡി​യോ സ്റ്റു​ഡി​യോ എ​ന്നി​വ​യും ഇ​വി​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചു പോ​രു​ന്ന​ത്.

 

 

 

Tags : PRD Kannur child protection unit library

Recent News

Corehub Up