Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Headquarters

വനിതാ സംവരണം നടപ്പാക്കണം: ബിജെപി ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാർച്ച്

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ല​​​വി​​​ലു​​​ള്ള 543 ലോ​​​ക്സ​​​ഭാ​​​ സീ​​​റ്റു​​​ക​​​ളി​​​ൽ ഉ​​​ട​​​ൻ വ​​​നി​​​താ​​​ സം​​​വ​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് കോ​​​ണ്‍ഗ്ര​​​സ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി. ലോ​​​ക്സ​​​ഭാ സീ​​​റ്റു​​​ക​​​ൾ 816 ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു വ​​​നി​​​താ​​​ സം​​​വ​​​ര​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ശ്ര​​​മം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നെ​​​തി​​​രേ ബി​​​ജെ​​​പി വ്യാ​​​പ​​​ക പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ കോ​​​ണ്‍ഗ്ര​​​സും പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

രാ​​​ഷ്‌​​​ട്രീ​​​യ​​​ലാ​​​ഭ​​​ത്തി​​​നാ​​​യി മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ സം​​​വ​​​ര​​​ണം വൈ​​​കി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ സ്ത്രീ​​​ക​​​ളെ വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചു.

പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ​​​റാം ര​​​മേ​​​ശ് വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ നി​​​യ​​​മ​​​മാ​​​യ ‘നാ​​​രീ​​​ശ​​​ക്തി വ​​​ന്ദ​​​ൻ അ​​​ധി​​​നി​​​യം’ 2024ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന പാ​​​ർ​​​ട്ടി​​​യു​​​ടെ ആ​​​വ​​​ശ്യം സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ഗ​​​ണി​​​ച്ചു​​​വെ​​​ന്ന് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

30 മാ​​​സ​​​ത്തോ​​​ളം നി​​​ശ​​​ബ്‌​​​ദ​​​ത പാ​​​ലി​​​ച്ച​​​ശേ​​​ഷം ഏ​​​പ്രി​​​ൽ 16ന് ​​​രാ​​​ത്രി പെ​​​ട്ടെ​​​ന്ന് ബി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന​​​ത് രാ​​​ഷ്‌​​​ട്രീ​​​യ​​​നാ​​​ട​​​ക​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യം എ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യു​​​ള്ള​​​തി​​​നാ​​​ൽ ബി​​​ൽ പാ​​​സാ​​​കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ​​​പ്പോ​​​ഴാ​​​ണു സ​​​ർ​​​ക്കാ​​​ർ ഇ​​​ത് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നും ഇ​​​പ്പോ​​​ൾ കോ​​​ണ്‍ഗ്ര​​​സ് വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തി​​​ന് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

കോ​​​ണ്‍ഗ്ര​​​സ് ഡ​​​ൽ​​​ഹി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ദേ​​​വേ​​​ന്ദ​​​ർ യാ​​​ദ​​​വ്, മ​​​ഹി​​​ളാ കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ അ​​​ൽ​​​ക്ക ലാം​​​ബ, രാ​​​ഗി​​​ണി നാ​​​യ​​​ക് തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ൾ മാ​​​ർ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. സ്ത്രീ​​​ക​​​ൾ​​​ക്കു സം​​​വ​​​ര​​​ണം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ത്മാ​​​ർ​​​ഥമാ​​​യ താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ പു​​​തി​​​യ സീ​​​റ്റു​​​ക​​​ൾ​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കാ​​​തെ നി​​​ല​​​വി​​​ലു​​​ള്ള 543 സീ​​​റ്റു​​​ക​​​ളി​​​ൽ​​​ത്ത​​​ന്നെ അ​​​തു ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ദേ​​​വേ​​​ന്ദ​​​ർ യാ​​​ദ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ കോ​​​ലം ക​​​ത്തി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത് സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ സൃ​​​ഷ്‌​​​ടി​​​ച്ചു.

Latest News

Corehub Up