Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parole

പെ​രി​യ ഇ​ര​ട്ട​ക്കൊ​ലക്കേസ്; നാ​ല് പ്ര​തി​ക​ളു​ടെ പ​രോ​ൾ ത​ട​ഞ്ഞു

കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ പ​രോ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. പ്ര​തി​ക​ൾ​ക്ക് കൂ​ട്ട​ത്തോ​ടെ പ​രോ​ൾ അ​നു​വ​ദി​ച്ച​ത് വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​ത് വ​രെ ഇ​വ​രെ പു​റ​ത്തി​റ​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​രം ഒ​ഴി​യു​ന്ന​തി​ന് മു​മ്പാ​ണ് എ​ല്ലാ പ്ര​തി​ക​ൾ​ക്കും പ​രോ​ളി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി പീ​താം​ബ​ര​ൻ, നാ​ലാം പ്ര​തി അ​നി​ൽ, അ​ഞ്ചാം പ്ര​തി ഗി​ജി​ൻ, ഏ​ഴാം പ്ര​തി അ​ശ്വി​ൻ, പ​തി​ന​ഞ്ചാം പ്ര​തി സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് പ​രോ​ൾ ല​ഭി​ച്ചി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് സ്വ​ന്തം നാ​ട്ടി​ലേ​ക്കും വീ​ട്ടി​ലേ​ക്കും എ​ത്താ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ പ​രോ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യ​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

പ്ര​തി​ക​ൾ നാ​ട്ടി​ലെ​ത്തു​ന്ന​ത് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ​ബ​ന്ധു​ക്ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് നാ​ലു പ്ര​തി​ക​ളു​ടെ പ​രോ​ൾ ത‌​ട​യു​ക​യാ​യി​രു​ന്നു.

Kerala

പാ​ല​ത്താ​യി പോ​ക്‌​സോ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ബി​ജെ​പി നേ​താ​വി​ന് പ​രോ​ൾ; വി​വാ​ദം ക​ന​ക്കു​ന്നു

ക​​​ണ്ണൂ​​​ര്‍: പ്ര​​​മാ​​​ദ​​​മാ​​​യ പാ​​​ല​​​ത്താ​​​യി പോ​​​ക്‌​​​സോ കേ​​​സി​​​ല്‍ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​ന് ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ബി​​​ജെ​​​പി നേ​​​താ​​​വും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ കെ. ​​​പ​​​ദ്മ​​​രാ​​​ജ​​​നു സ​​​ര്‍​ക്കാ​​​ര്‍ പ​​​രോ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ല്‍ വി​​​വാ​​​ദം. ബ​​​ലാ​​​ത്സം​​​ഗ കേ​​​സു​​​ക​​​ളി​​​ല്‍ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് സാ​​​ധാ​​​ര​​​ണ പ​​​രോ​​​ള്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന ജ​​​യി​​​ല്‍ ച​​​ട്ടം ലം​​​ഘി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി എ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

ക​​​ണ്ണൂ​​​ര്‍ പാ​​​ല​​​ത്താ​​​യി​​​ലെ 10 വ​​​യ​​​സു​​​കാ​​​രി​​​യെ മൂ​​​ന്നു ത​​​വ​​​ണ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്ന കേ​​​സി​​​ലാ​​​ണ് ത​​​ല​​​ശേ​​​രി അ​​​തി​​​വേ​​​ഗ പോ​​​ക്‌​​​സോ കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ര്‍ 15ന് ​​​ആ​​​ര്‍​എ​​​സ്എ​​​സ് ജി​​​ല്ലാ നേ​​​താ​​​വും ബി​​​ജെ​​​പി തൃ​​​പ്ര​​​ങ്ങോ​​​ട്ടൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​ട​​​വ​​​ത്തൂ​​​രി​​​ലെ കെ. ​​​പ​​​ദ്മ​​​രാ​​​ജ​​​നെ ശി​​​ക്ഷി​​​ച്ച​​​ത്. ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വും പോ​​​ക്‌​​​സോ ആ​​​ക്ട് പ്ര​​​കാ​​​രം 40 വ​​​ര്‍​ഷം (20 വ​​​ര്‍​ഷം ക​​​ഠി​​​ന​​​ത​​​ട​​​വ് അ​​​ട​​​ക്കം) ക​​​ഠി​​​ന​​​ത​​​ട​​​വും ര​​​ണ്ട് ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യു​​​മാ​​​ണ് ശി​​​ക്ഷ.

ശി​​​ക്ഷ ല​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്ന് പി​​​രി​​​ച്ചു​​​വി​​​ട്ടി​​​രു​​​ന്നു. ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ന് പ​​​ദ്മ​​​രാ​​​ജ​​​ന്‍റെ സ​​​ഹോ​​​ദ​​​രി മ​​​രി​​​ച്ചു. ശ​​​വ​​​സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ട് ആ​​​ദ്യം മൂ​​​ന്ന് ദി​​​വ​​​സ​​​ത്തെ അ​​​ടി​​​യ​​​ന്ത​​​ര പ​​​രോ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ചു. എ​​​ന്നാ​​​ല്‍ ഇ​​​തി​​​നു​​​ശേ​​​ഷം സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രും ജ​​​യി​​​ല്‍ മേ​​​ധാ​​​വി​​​യും ചേ​​​ര്‍​ന്ന് അ​​​ധി​​​ക ദി​​​വ​​​സ​​​ങ്ങ​​​ളു​​​ടെ പ​​​രോ​​​ള്‍കൂ​​​ടി ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​നു ജ​​​യി​​​ല്‍ വി​​​ട്ടി​​​റ​​​ങ്ങി​​​യ പ​​​ദ്മ​​​രാ​​​ജ​​​ന്‍ ഇ​​​തു​​​വ​​​രെ ജ​​​യി​​​ലി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ട്ടി​​​ല്ല. മ​​​ര​​​ണം പോ​​​ലു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ടി​​​നു പ​​​ര​​​മാ​​​വ​​​ധി 10 ദി​​​വ​​​സ​​​വും സ​​​ര്‍​ക്കാ​​​ര്‍ അ​​​ഞ്ച് ദി​​​വ​​​സം കൂ​​​ടി​​​യും അ​​​ധി​​​ക​​​മാ​​​യി ന​​​ല്‍​കാം. ഈ ​​​ച​​​ട്ടം ലം​​​ഘി​​​ച്ചാ​​​ണ് ഇ​​​ത്ത​​​വ​​​ണ ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ത​​​ന്‍റെ ശി​​​ക്ഷ റ​​​ദ്ദ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന പ​​​ദ്മ​​​രാ​​​ജ​​​ന്‍റെ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ട​​​ല്‍.

ഇ​​​ത് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യ അ​​​ടി​​​യ​​​ന്ത​​​ര പ​​​രോ​​​ളാ​​​ണെ​​​ന്നും ത​​​ട​​​വു​​​കാ​​​ര​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു​​​മാ​​​ണ് ജ​​​യി​​​ല്‍ വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. പാ​​​ല​​​ത്താ​​​യി പോ​​​ക്‌​​​സോ കേ​​​സ് ആ​​​ദ്യം മു​​​ത​​​ല്‍ രാ​​​ഷ്ട്രീ​​​യ വി​​​വാ​​​ദം നി​​​റ​​​ഞ്ഞ​​​താ​​​യി​​​രു​​​ന്നു.

Kerala

സി​പി​എം കൗ​ൺ​സി​ല​ർ വി.​കെ നി​ഷാ​ദി​ന് വീ​ണ്ടും പ​രോ​ൾ; വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കൊ​ച്ചി: പൊ​ലീ​സി​ന് നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ 20 വ​ർ​ഷം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട പ​യ്യ​ന്നൂ​രി​ലെ സി​പി​എം കൗ​ൺ​സി​ല​ർ വി.​കെ നി​ഷാ​ദി​ന് കേ​ര​ള ഹൈ​ക്കോ​ട​തി ഏ​ഴ് ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ചു. പി​താ​വി​ന്‍റെ ചി​കി​ത്സാ​ർ​ത്ഥം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. എ​ന്നാ​ൽ, നി​ഷാ​ദി​ന് തു​ട​ർ​ച്ച​യാ​യി ല​ഭി​ക്കു​ന്ന പ​രോ​ളു​ക​ളും മു​ൻ​പ​ത്തെ പ​രോ​ൾ ലം​ഘ​ന​ങ്ങ​ളും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​വു​ക​യാ​ണ്.

20 വ​ർ​ഷ​ത്തെ ശി​ക്ഷാ​വി​ധി വ​ന്ന് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ഷാ​ദി​ന് പ​രോ​ൾ ല​ഭി​ക്കു​ന്ന​ത് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ്. ജ​നു​വ​രി 26-ന് ​ജ​യി​ൽ അ​ധി​കൃ​ത​ർ ആ​റ് ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.
ഇ​ത് പൂ​ർ​ത്തി​യാ​യി അ​ധി​കം വൈ​കാ​തെ​യാ​ണ് പി​താ​വി​ന്‍റെ അ​സു​ഖം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് വീ​ണ്ടും ഏ​ഴ് ദി​വ​സ​ത്തെ പ​രോ​ൾ നേ​ടി​യ​ത്.

പി​താ​വി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി പ​രോ​ളി​ലി​റ​ങ്ങി​യ സ​മ​യ​ത്താ​ണ് നി​ഷാ​ദ് പ​യ്യ​ന്നൂ​രി​ൽ സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞി​ക്കൃ​ഷ്ണ​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​രോ​ളി​ലു​ള്ള പ്ര​തി​ക​ൾ രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ളി​ലോ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലോ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കെ​യാ​ണ് വി. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍റെ വീ​ടി​ന് മു​ന്നി​ൽ പാ​യ​സം വി​ത​ര​ണം ചെ​യ്യാ​നും പ​ട​ക്കം പൊ​ട്ടി​ക്കാ​നും നി​ഷാ​ദ് മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മൊ​ട്ട​മ്മ​ൽ വാ​ർ​ഡി​ൽ നി​ന്ന് സി​പി​എം സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചെ​ങ്കി​ലും, ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ​തി​നാ​ൽ നി​ഷാ​ദി​ന് ഇ​തു​വ​രെ കൗ​ൺ​സി​ല​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ക്രി​മി​ന​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​രാ​ൾ​ക്ക് ഇ​ത്ര ല​ഘു​വാ​യി പ​രോ​ൾ ല​ഭി​ക്കു​ന്ന​ത് നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

 

Kerala

ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ, സ​ഭ​യി​ൽ വാ​ക്പോ​ര്

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കേ​സി​ലെ പ്ര​തി​ക​ൾ​ക്കുൾപ്പടെ തു​ട​ർ​ച്ച​യാ​യി പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നെ ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ വാ​ക്പോ​ര്. ച​ട്ടം 50 പ്ര​കാ​രം, സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ പ​ര്യാ​പ്ത​മാ​യ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ്ര​സ്തു​ത നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന് സ്പീ​ക്ക​ർ അ​റി​യി​ച്ചു.

ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ അം​ഗ​ത്തി​ന് സ​ബ്മി​ഷ​നാ​യി വി​ഷ​യം ഉ​ന്ന​യി​ക്കാ​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വ​ലി​യ ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണ് ത​ന്നി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ച​ട്ടം ലം​ഘി​ച്ച്, നി​യ​മം ല​ഘി​ച്ച് പ​രോ​ൾ കൊ​ടു​ത്ത ക്രി​മി​ന​ലു​ക​ൾ തെ​രു​വി​ലി​റ​ങ്ങി ക​ലാ​പം ന​ട​ത്തു​ക​യും ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഗു​രു​ത​ര​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ർ​ക്കാ​രി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യി​ല്ലെ​ന്നാ​ണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

പോ​ലീ​സി​നെ സ്റ്റീ​ൽ ബോം​ബെ​റി​ഞ്ഞി​ട്ട് കോ​ട​തി 20 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച ക്രി​മി​ന​ലി​നെ ഒ​രു മാ​സം തി​ക​യും മു​മ്പ് ര​ണ്ടും മൂ​ന്നും പ്രാ​വ​ശ്യം പ​രോ​ൾ ന​ൽ​കി അ​യാ​ളെ തെ​രു​വി​ലേ​ക്ക് ഇ​റ​ക്കി​യി​ര​ക്കു​ക​യാ​ണ്. അ​തി​ന് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് സ​ഭ കൂ​ടു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോദിച്ചു.

അ​തേ​സ​മ​യം, ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന​ത് നി​യ​മ​വും ച​ട്ട​വും അ​നു​സ​രി​ച്ചാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് മ​റു​പ​ടി ന​ൽ​കി. അ​വ​സാ​നം പ​രോ​ൾ അ​നു​വ​ദി​ച്ച​ത് 8-1-2026ലാ​ണ്. അ​തി​നു​ശേ​ഷം നാ​ലോ അ​ഞ്ചോ ദി​വ​സം സ​ഭ ചേ​ർ​ന്നു. ഇ​ത്രെ​യും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ങ്കി​ൽ ജ​നു​വ​രി 22-ാം തീ​യ​തി നോ​ട്ടീ​സ് ന​ൽ​കാ​മാ​യി​രു​ന്നു.

അ​ന്ന് നോ​ട്ടീ​സ് പോ​ലും ന​ൽ​കി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ വി​ഷ​യ ദാ​രി​ദ്രം കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷം ഇ​ത് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. അ​വ​ർ വിഷയം സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ക്കു​ന്ന​ത് കൊ​ണ്ട് സ​ർ​ക്കാ​രി​ന് വി​രോ​ധ​മി​ല്ല. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മു​ള്ള കാ​ര്യ​മാ​ണി​തെ​ന്ന് നേ​ര​ത്തെ തോ​ന്നി​യി​രു​ന്നു​വെ​ങ്കി​ൽ 22ന് ​നോ​ട്ടീ​സ് ന​ൽ​കാ​മാ​യി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ചീ​റ്റിം​ഗ് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക്ക് ഇ​ള​വ് കൊ​ടു​ത്തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സ്; വി.​കെ. നി​ഷാ​ദി​ന്‍റെ പ​രോ​ൾ വീ​ണ്ടും നീ​ട്ടി

ക​ണ്ണൂ​ർ: പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട സി​പി​എം കൗ​ൺ​സി​ല​ർ വി.​കെ. നി​ഷാ​ദി​ന്‍റെ പ​രോ​ൾ കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി. 15 ദി​വ​സ​ത്തേ​ക്കാ​ണ് നി​ഷാ​ദി​ന്‍റെ പ​രോ​ൾ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യ​ത്.

അ​ച്ഛ​ന്‍റെ രോ​ഗാ​വ​സ്ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ഷാ​ദ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ന​ട​പ​ടി. ജ​നു​വ​രി 26 വ​രെ​യാ​ണ് നി​ല​വി​ൽ പ​രോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 2025 ഡി​സം​ബ​ർ 25ന് ​ആ​യി​രു​ന്നു നി​ഷാ​ദി​നെ കോ​ട​തി 20 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

എ​ന്നാ​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ശേ​ഷം ഒ​രു മാ​സം മാ​ത്ര​മാ​ണ് നി​ഷാ​ദി​ന് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​ത്. മൂ​ന്നാം ത​വ​ണ​യും പ​രോ​ൾ നീ​ട്ടി ന​ൽ​കി​യ​തോ​ടെ നി​ഷാ​ദി​ന് ഒ​രു മാ​സ​ത്തോ​ളം പ​രോ​ൾ ല​ഭി​ക്കും.

Kerala

ടി.​പി. കേ​സി​ലെ ഒ​ന്നാം പ്ര​തി എം.​സി. അ​നൂ​പി​ന് പ​രോ​ൾ

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി എം.​സി. അ​നൂ​പി​ന് വീ​ണ്ടും പ​രോ​ൾ. 20 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ന​ട​പ​ടി സ്വാ​ഭാ​വി​ക​മാ​ണെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.ശ​നി​യാ​ഴ്ച​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്.

നേ​ര​ത്തെ, പ്ര​തി​ക​ളാ​യ ര​ജീ​ഷ്, ഷാ​ഫി, ഷി​നോ​ജ് എ​ന്നി​വ​ർ​ക്ക് പ​രോ​ൾ ല​ഭി​ച്ചി​രു​ന്നു. തുടർന്ന് നടപടി ച​ട്ട​പ്ര​കാ​ര​മ​ല്ലെ​ന്ന് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

അ​തേ​സ​മ​യം, ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി ജ്യോ​തി​ബാ​ബു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എം.​എം. സു​ന്ദ​രേ​ഷ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Kerala

പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സ്; നി​ഷാ​ദി​ന്‍റെ പ​രോ​ൾ നീ​ട്ടി

ക​ണ്ണൂ​ർ: പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ 20 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട സി​പി​എം നേ​താ​വ് വി.​കെ.​നി​ഷാ​ദി​ന്‍റെ പ​രോ​ൾ നീ​ട്ടി ന​ൽ​കി. ഈ ​മാ​സം 11 വ​രെ​യാ​ണ് പ​രോ​ൾ നീ​ട്ടി​യ​ത്.

ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഒ​മ്പ​തി​ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് പ​രോ​ൾ നീ​ട്ടി ന​ൽ​കി​യ​ത്. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ജ​യി​ലി​ൽ കി​ട​ന്ന് മ​ത്സ​രി​ച്ച് ജ​യി​ച്ച നി​ഷാ​ദ് ഇ​തു​വ​രെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടി​ല്ല.

ഷു​ക്കൂ​ർ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​യാ​ളെ ശി​ക്ഷി​ച്ച​ത്.

Kerala

പ​ണം വാ​ങ്ങി പ​രോ​ൾ; ജ​യി​ൽ ഡി​ഐ​ജി​ക്കെ​തി​രേ വി​ജി​ല​ൻ​സ് കേ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ണം വാ​​​ങ്ങി ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി കൊ​​​ടി സു​​​നി ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ജ​​​യി​​​ലി​​​ൽ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ജ​​​യി​​​ൽ ഡി​​​ഐ​​​ജി​​​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ്. ജ​​​യി​​​ൽ ആ​​​സ്ഥാ​​​ന​​​ത്തെ ഡി​​​ഐ​​​ജി എം.​​​കെ വി​​​നോ​​​ദ്കു​​​മാ​​​റി​​​നെ​​​തിരേ​​​യാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ യൂ​​​ണി​​​റ്റ് ഒ​​​ന്നി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണച്ചുമ​​​ത​​​ല. ഇ​​​തോ​​​ടൊ​​​പ്പം ത​​​ട​​​വു​​​കാ​​​ർ​​​ക്ക് പ​​​ണം വാ​​​ങ്ങി ഇ​​​യാ​​​ൾ പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചെ​​​ന്നും ക​​​ണ്ടെ​​​ത്തി.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ല​​​ഭി​​​ച്ച പ​​​രാ​​​തി​​​യെത്തു​​​ട​​​ർ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് ര​​​ഹ​​​സ്യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. പ​​​രാ​​​തി​​​യി​​​ലെ പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും ശ​​​രി​​​യെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. വി​​​നോ​​​ദ് കു​​​മാ​​​റി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി.

രാ​​​ഷ്‌ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ജ​​​യി​​​ലി​​​ൽ പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യം ചെ​​​യ്തു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് വി​​​നോ​​​ദ് കു​​​മാ​​​ർ ത​​​ട​​​വു​​​കാ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളി​​​ൽ നി​​​ന്നു പ​​​ണം കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യി പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. വ​​​ൻ ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്ക് അ​​​ട​​​ക്കം ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ണം വാ​​​ങ്ങി സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്തൽ. ത​​​ട​​​വു​​​കാ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളി​​​ൽനി​​​ന്നു പ​​​ണം വാ​​​ങ്ങി​​​യ ശേ​​​ഷം അ​​​നു​​​കൂ​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​ക്കി പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തെ​​​ളി​​​ഞ്ഞു.


വി​​​യ്യൂ​​​ർ ജ​​​യി​​​ലി​​​ൽനി​​​ന്നു വി​​​ര​​​മി​​​ച്ച ഒ​​​രു​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​നാ​​​യാ​​​ണ് വി​​​നോ​​​ദ് കു​​​മാ​​​ർ പ​​​ണം വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന ക​​​ണ്ടെ​​​ത്ത​​​ൽ. ഗൂ​​​ഗി​​​ൾ​​​ പേ വ​​​ഴി പ​​​ണം വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളും ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം. വി​​​നോ​​​ദ്കു​​​മാ​​​റി​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു. ഒ​​​രു മാ​​​സ​​​ത്തോ​​​ളം ന​​​ട​​​ത്തി​​​യ ര​​​ഹ​​​സ്യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഒ​​​ടു​​​വി​​​ലാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

Latest News

Corehub Up