കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസില്‍ ആംസ്റ്റര്‍ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാര്‍വതി മായ ഷാജി അറസ്റ്റില്‍. പാലാരിവട്ടം പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നാണ് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അര്‍മേനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്.ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്നീ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമാണ് പാര്‍വതി മായ ഷാജി.
വിദേശത്തുനിന്ന് എത്തിയ പാര്‍വതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ഇന്നലെ രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്തശേഷം പാലാരിവട്ടം പൊലിസിന് കൈമാറുകയായിരുന്നു. കൊച്ചിയിലെത്തിച്ച് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലാരിവട്ടം പൊലിസ് പറഞ്ഞു.