കാസര്‍ഗോഡ്: വാഹനത്തിന്റെ പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ്. രണ്ടുപേര്‍ക്ക് പണം നഷ്ടപ്പെട്ടു. കൊന്നക്കാട് സ്വദേശി എം. മധുവിന് (36) ബാങ്ക് അക്കൗണ്ടില്‍ നിന്നും 31,000 രൂപ നഷ്ടമായി.
ചലാന്‍ എന്ന പേരില്‍ ഫോണില്‍ ലിങ്ക് അയച്ചു കൊടുത്തായിരുന്നു തട്ടിപ്പ്. ഉപ്പളയിലെ മൊയ്തീന് (57) അക്കൗണ്ടില്‍ നിന്നും 78,050 രൂപയാണ് നഷ്ടമായത്. ഭാര്യയുടെ ഫോണിലേക്ക് പിഴ അടയ്ക്കാനുണ്ടെന്ന് ലിങ്ക് അടക്കമുള്ള മെസേജ് അയച്ചായിരുന്നു തട്ടിപ്പ്. കാസര്‍ഗോഡ് സൈബര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Tags : Fraud involving claims nattuvishesham local news Fraud involving claims of unpaid