കാസര്‍ഗോഡ്: ജില്ലയിലെ അഞ്ചു നിയമസഭാ നിയോജകമണ്ഡലങ്ങളിലെയും കരട് വോട്ടര്‍ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രസിദ്ധീകരിച്ചു. മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
കരട് വോട്ടര്‍ പട്ടിക ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് നിയോജക മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്മാര്മാര്ക്ക് കൈമാറി. വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്ക്ക് ഇആര്‍ഒ കരട് വോട്ടര്‍പട്ടിക ലഭ്യമാക്കും. അവകാശവാദങ്ങളും എതിര്‍പ്പുകളും ഇന്നു മുതല്‍ ഡിസംബര്‍ 11 വരെ സ്വീകരിക്കും. ഡിസംബര്‍ 28നു തീര്‍പ്പാക്കും. 2027 ജനുവരി നാലിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
അഞ്ചു നിയോജകമണ്ഡലങ്ങളിലായി ആകെ 11,12,316 വോട്ടര്‍മാരാണ് കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ഇതില്‍ 5,49,034 പേര് പുരുഷന്മാരും 5,63,272പേര് സ്ത്രീകളും 10 പേര് ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്.
ഇതില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ആകെ 2,32,256 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,16,901 പുരുഷന്മാരും 1,15,355 സ്ത്രീകളുമുണ്ട്. കാസര്‍ഗോഡ് മണ്ഡലത്തില്‍ ആകെ 2,12,456 വോട്ടര്‍മാരാണുള്ളത്. 1,06,354 പുരുഷന്മാരും 1,06,102 സ്ത്രീകളും പട്ടികയിലുണ്ട്. ഉദുമ മണ്ഡലത്തില്‍ 2,30,156 വോട്ടര്‍മാരാണുള്ളത്. 1,13,039 പുരുഷന്മാരും 1,17,115 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും പട്ടികയിലുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ആകെ 2,25,875 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,09,936 പുരുഷന്മാരും 1,15,933 സ്ത്രീകളും ആറു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആകെ 2,11,573 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,02,804 പുരുഷന്മാരും 1,08,767 സ്ത്രീകളും രണ്ടു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.
Tags : Draft electoral nattuvishesham local news rolls published five constituencies