x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​ക​ണം: ക​ള​ക്‌​ട​ര്‍

training
Published: November 13, 2026 07:48 AM IST | Updated: November 13, 2026 07:48 AM IST

ശ്രീ​ധ​ന്യ സു​രേ​ഷ്

കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ര്‍​ക്ക് അ​വ​രു​ടെ നൈ​പു​ണ്യ​ത്തി​ന് അ​നു​സൃ​ത​മാ​യി ചി​ട്ട​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് നി​ര്‍​ദേ​ശി​ച്ചു.


ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ വെ​ള്ളി​ക്കോ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റൂ​റ​ല്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ (ആ​ര്‍-​സെ​റ്റി) ര​ണ്ടാം​പാ​ദ വാ​ര്‍​ഷി​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്‌​ട​ർ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സ​ഹ​ജീ​വ​നം സ്നേ​ഹ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ അ​മ്മ​മാ​ര്‍​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം, എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍, ന​ബാ​ര്‍​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക.

വെ​ള്ളി​ക്കോ​ത്ത് പ​രി​ശീ​ല​ന​കേ​ന്ദ്രം വ​ഴി ഇ​തു​വ​രെ 424 പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലാ​യി 10,471 പേ​രാ​ണ് പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​തി​ല്‍ 6,257 പേ​ര്‍ വി​വി​ധ സ്വ​യം​തൊ​ഴി​ല്‍-​സം​രം​ഭ​ക മേ​ഖ​ല​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. നി​ല​വി​ല്‍ 32 പേ​ര്‍ കേ​ന്ദ്ര​ത്തി​ല്‍ ത​യ്യ​ല്‍ പ​രി​ശീ​ല​നം നേ​ടി​വ​രു​ന്നു​ണ്ട്. ത​യ്യ​ല്‍ പ​രി​ശീ​ല​നം, മൊ​ബൈ​ല്‍ ഫോ​ണ്‍ റി​പ്പ​യ​റിം​ഗ് ആ​ന്‍​ഡ് സ​ര്‍​വീ​സിം​ഗ്, ഫാ​സ്റ്റ് ഫു​ഡ് സ്റ്റാ​ള്‍, അ​ച്ചാ​ര്‍-​പ​പ്പ​ടം-​ക​റി പൗ​ഡ​ര്‍ നി​ര്‍​മാ​ണം, ബ്യൂ​ട്ടീ​ഷ​ന്‍ കോ​ഴ്സ്, സി​സി​ടി​വി ഇ​ന്‍​സ്റ്റാ​ളേ​ഷ​ന്‍ ആ​ന്‍​ഡ് സ​ര്‍​വീ​സിം​ഗ്, ഫോ​ട്ടോ​ഗ്ര​ഫി ആ​ന്‍​ഡ് വീ​ഡി​യോ​ഗ്ര​ഫി, ജ്വ​ല്ല​റി മേ​ക്കിം​ഗ്, പേ​പ്പ​ര്‍ ക​വ​ര്‍-​എ​ന്‍​വ​ല​പ്പ് ആ​ന്‍​ഡ് ഫ​യ​ല്‍ മേ​ക്കിം​ഗ്, ജ​ന​റ​ല്‍ ഇ​ഡി​പി, മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് കേ​ന്ദ്രം പ്ര​ധാ​ന​മാ​യും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. വ​രു​ന്ന പാ​ദ​വ​ര്‍​ഷ​ത്തി​ല്‍ പ​പ്പ​ടം, അ​ച്ചാ​ര്‍, മ​സാ​ല​പ്പൊ​ടി നി​ര്‍​മാ​ണം, ഫാ​സ്റ്റ് ഫു​ഡ് സ്റ്റാ​ള്‍, സി​സി​ടി​വി കാ​മ​റ-​സെ​ക്യൂ​രി​റ്റി അ​ലാം ഇ​ന്‍​സ്റ്റാ​ളേ​ഷ​ന്‍ ആ​ന്‍​ഡ് സ​ർ​വി​സ്, പൊ​തു സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി വി​വി​ധ കോ​ഴ്സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.


ജി​ല്ലാ ക​ല​ക്‌​ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേം​ബ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ആ​ര്‍​സെ​റ്റി ഡ​യ​റ​ക്‌ടര്‍ ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍, ന​ബാ​ര്‍​ഡ് ഡി​ഡി​എം കെ.​എ​സ്. ഷാ​രോ​ണ്‍​വാ​സ്, കാ​സ​ര്‍​ഗോ​ഡ് ടി​ഡി​ഒ കെ. ​മ​ധു​സൂ​ധ​ന​ന്‍, ഡി​ഐ​സി അ​സി. ഡ​യ​റ​ക്‌​ട​ര്‍ ഹ​രി​കൃ​ഷ്ണ​ന്‍, കെ. ​ദീ​പ​ക്, ഫാ​ക്ക​ല്‍​റ്റി​മാ​രാ​യ ലി​ന്‍​ഡ ലൂ​യി​സ്, കെ.​വി. പ്ര​തീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Self-employment nattuvishesham local news training

Recent News

Corehub Up