തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പൂർവ വിദ്യാർഥികൾ സമർപ്പിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം മന്ത്രി റോജി എം. ജോൺ നിർവഹിക്കുന്നു.
ചെറുപുഴ: പഠിച്ച വിദ്യാലയത്തോട് തനിക്കെന്നും വൈകാരിക ബന്ധമാണെന്നും സ്കൂളിന്റെ പുരോഗതിക്കായി വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്കൂളുകളിൽ പഠിക്കാൻ വിദ്യാർഥികളുടെ കുറവ് ആശങ്കപ്പെടുത്തുന്നതാണ്. സ്കൂളുകളിൽ മാത്രമല്ല ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലും ഇത് ദൃശ്യമാണ്. ഡിവിഷൻ ഫാൾസും അധ്യാപകരുടെ ജോലിയുമൊക്കെ ഇതിന്റെ അനന്തരഫലമാണെന്നും മന്ത്രി പറഞ്ഞു. ഇതേ സ്കൂളിൽ എട്ടു മുതൽ 10 വരെ പഠിച്ച തനിക്ക് അധ്യാപകരും സഹപാഠികളും നൽകിയ പിന്തുണ വലുതാണെന്നും മന്ത്രി ഓർമിച്ചു. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
തിരുമേനി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോർജ് എളൂക്കുന്നേൽ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന വില്യം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഡി. പ്രവീൺ, പഞ്ചായത്തംഗങ്ങളായ പ്രിൻസ് വെളളക്കട, ജോളി സണ്ണി പതിയിൽ, പി.ജെ. ജോസ്, മഞ്ജു വിനോദ്, സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്, പിടിഎ പ്രസിഡന്റ് കെ.സി. പ്രസൂൺ, മാത്യു തടത്തിൽ, കെ.എം. ഷാജി, കെ.കെ. ജയ്മോൻ, ജോസഫ് മുള്ളൻമട, ടിമ്മി എലിപ്പുലിക്കാട്ട്, എസ്എംസി ചെയർമാൻ കെ.എം. വിജോ, പൂർവ വിദ്യാർഥി പ്രതിനിധി വി.ജി. ശ്രീനിവാസൻ, സ്കൂൾ ചെയർമാൻ അനന്തു രതീഷ്, മുഖ്യാധ്യാപകൻ കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
സ്കൂളിന് പൂർവ വിദ്യാർഥികൾ സമർപ്പിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. പൂർവ അധ്യാപകരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
Tags : nattuvishesham local news enduring emotional bond with one's alma