കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം പയ്യന്നൂര്‍ കണ്ടോത്ത് കൂര്‍മ്പ ഓഡിറ്റോറിയത്തില്‍ വി. കുഞ്ഞികൃ
പയ്യന്നൂര്‍: തൊഴിലാളികളെയും ജനത്തെയും മറന്നു പ്രവര്‍ത്തിച്ചതിന്റെ തിരിച്ചടി കൂടിയാണ് കഴിഞ്ഞ പത്തു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിനുണ്ടായ തകര്‍ച്ചയെന്ന് തിരിച്ചറിയണമെന്ന് വി. കുഞ്ഞികൃഷ്ണന് എംഎല്‍എ. കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം പയ്യന്നൂര്‍ കണ്ടോത്ത് കൂര്‍മ്പ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് ഭരണകാലത്ത് ആശാവര്‍ക്കര്‍മാര്‍ സമരം നടത്തിയപ്പോള്‍ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോള്‍ അവരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി മറ്റൊരു വിഭാഗത്തെ സമരരംഗത്തേക്ക് തള്ളിവിടുന്നതെന്നും എംഎല്‍എ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.വി. രാഗേഷ് മുഖ്യഭാഷണം നടത്തി. ടി. സുമേഷ്, കെ. ഹേമന്ത കുമാര്‍, എം.എസ്. അജേഷ് കുമാര്‍, പി. സുനില്‍കുമാര്‍, പി.പി. ഷിബു, ജി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്നു രാവിലെ 9.30ന് നടക്കുന്ന പൊതുസമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും.
Tags : Kunjikrishnan nattuvishesham local news Forgetting the people led