Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forgetting The

Kannur

ജ​ന​ങ്ങ​ളെ മ​റ​ന്ന​ത് പ​രാ​ജ​യ​ത്തി​നി​ട​യാ​ക്കി: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍

പ​യ്യ​ന്നൂ​ര്‍: തൊ​ഴി​ലാ​ളി​ക​ളെ​യും ജ​ന​ത്തെ​യും മ​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ച​തി​ന്‍റെ തി​രി​ച്ച​ടി കൂ​ടി​യാ​ണ് ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തെ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​നു​ണ്ടാ​യ ത​ക​ര്‍​ച്ച​യെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്ന് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. കേ​ര​ള ഇ​ല​ക്ട്രി​ക്ക​ല്‍ വ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​നം പ​യ്യ​ന്നൂ​ര്‍ ക​ണ്ടോ​ത്ത് കൂ​ര്‍​മ്പ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ സ​മ​രം ന​ട​ത്തി​യ​പ്പോ​ള്‍ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​വരാ​ണ് ഇ​പ്പോ​ള്‍ അ​വ​രു​ടെ പേ​രി​ല്‍ മു​ത​ല​ക്ക​ണ്ണീ​രൊ​ഴു​ക്കി മ​റ്റൊ​രു വി​ഭാ​ഗ​ത്തെ സ​മ​ര​രം​ഗ​ത്തേ​ക്ക് ത​ള്ളി​വി​ടു​ന്ന​തെ​ന്നും എം​എ​ല്‍​എ ആ​രോ​പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ഗേ​ഷ് മു​ഖ്യ​ഭാ​ഷ​ണം ന​ട​ത്തി. ടി. ​സു​മേ​ഷ്, കെ. ​ഹേ​മ​ന്ത കു​മാ​ര്‍, എം.​എ​സ്. അ​ജേ​ഷ് കു​മാ​ര്‍, പി. ​സു​നി​ല്‍​കു​മാ​ര്‍, പി.​പി. ഷി​ബു, ജി. ​വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്നു രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Latest News

Corehub Up