x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ടു​ക​ള്‍ ച​ത്തു

വെബ്ഡസ്ക്
Published: November 13, 2026 08:11 AM IST | Updated: November 13, 2026 08:11 AM IST

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്ത ആ​ടു​ക​ൾ.

ചു​ങ്ക​ക്കു​ന്ന്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ടു​ക​ള്‍ ച​ത്തു. ചു​ങ്ക​ക്കു​ന്ന് സ്വ​ദേ​ശി പു​ത​ന​പ്ര അ​നി​ല്‍ ആ​ന്‍റ​ണി​യു​ടെ നാ​ല് ആ​ടു​ക​ളാ​ണു ച​ത്ത​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണു വീ​ടി​നു സ​മീ​പ​ത്തെ തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ വ​ന്യ​ജീ​വി​ക​ള്‍ കൊ​ന്ന​ത്. പു​ല​ര്‍​ച്ചെ ശ​ബ്ദം കേ​ട്ട് തൊ​ഴു​ത്തി​ല്‍ വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചെ​ന്നാ​യ, കു​റു​ന​രി പോ​ലു​ള​ള ജീ​വി​ക​ള്‍ പി​ടി​ച്ച​താ​ണെ​ന്നാ​ണു വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

വെ​റ്റ​റി​ന​റി ഡോ​ക്ട​റെ വ​രു​ത്തി പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ വി.​സി. പ്ര​ജീ​ഷ് കു​മാ​ര്‍, എ.​കെ. അ​നൂ​പ്, ഫോ​റ​സ്റ്റ് ബീ​റ്റ് അ​സി​സ്റ്റ​ന്‍റ് ടി. ​ബാ​ല​കൃ​ഷ്ണ​ന്‍, വാ​ച്ച​ര്‍​മാ​രാ​യ ബോ​ബി വ​ര്‍​ഗീ​സ്, റോ​യി മാ​ത്യു എ​ന്നി​വ​രാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​സി​ലി ക​ണ്ണ​ന്താ​നം, പ​ഞ്ചാ​യ​ത്തം​ഗം സ്മി​ത വ​ര​പ്പോ​ത്തു​കു​ഴി എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. രാ​ത്രി പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്താ​നും കാ​മ​റ സ്ഥാ​പി​ക്കാ​നും വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

 

Tags : Goats died nattuvishesham local news in a wildlife attack

Recent News

Corehub Up