പ്രതീകാത്മക ചിത്രം
കണ്ണൂർ: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. 2ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മൂന്ന് മാസത്തിനിടെ ജില്ലയില്‍ ആകെ 1,422 പരിശോധനകളാണ് നടത്തിയത്. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആകെ 820 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
പരിശോധനാ ഫലങ്ങളില്‍ 10 എണ്ണം സുരക്ഷിതമല്ലാത്തതാണെന്നും 10 എണ്ണം ഗുണനിലവാരമില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളുള്ളതോ ആണെന്നും കണ്ടെത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 29 കേസുകള്‍ ഫയല്‍ ചെയ്തു. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിഴയായി 8,99,500 രൂപ ഈടാക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയ ഏഴു സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്കി. 160 സ്ഥാപനങ്ങള്‍ക്ക് നോട്ടീസുകളും നല്‍കിയിട്ടുണ്ട്.