ഒ.ജെ. ജനീഷ്
കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും യുവജനക്ഷേമ മന്ത്രിയുമായ ഒ.ജെ. ജനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്മെന്റ് പദയാത്ര ഇന്നു കാഞ്ഞങ്ങാട്ട് നടക്കും.
ഭരണഘടനയാണ് കാവല്‍, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു എന്ന സന്ദേശവുമായാണ് പദയാത്ര. ഉച്ചകഴിഞ്ഞ് മൂന്നിന് മാണിക്കോത്ത് രാജ്മോഹന്‍ ഉണ്ണിത്താന് എംപി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ ജാഥ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുയോഗം കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. എംഎല്‍എമാരായ കെ. നീലകണ്ഠന് സന്ദീപ് വാര്യര്‍, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ എന്നിവര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന്, രതീഷ് കാട്ടുമാടം, ദീപു കല്യോട്ട്, വിനോദ കപ്പിത്താന്, ഷിബിന്‍ ഉപ്പിലിക്കൈ, എച്ച്.ആര്. വിനീത് എന്നിവര്‍ സംബന്ധിച്ചു.
Tags : Jen India Movement nattuvishesham local news foot march