വിതരണത്തിനൊരുങ്ങിയ മുരിങ്ങ തൈകള്‍ നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ പി.പി.മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നു.
നീലേശ്വരം: നീലേശ്വരം നഗരസഭ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന മുറ്റത്ത് മൂന്നു മുരിങ്ങ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന 35,000 മുരിങ്ങ തൈകളുട വള്‍ച്ചയും പരിപാലനവും വിലയിരുത്തുന്നതിനായി നഗരസഭ ചെയര്‍പേഴ്സണ്‍ പി.പി. മുഹമ്മദ് റാഫി, പടന്നക്കാട് കാര്‍ഷിക കോളജ് ഡീന്‍ ഡോ.ബി. രമേശ് എന്നിവര്‍ സന്ദര്‍ശനം നടത്തി പുരോഗതി വിലയിരുത്തി.
നഗരസഭയിലെ 34 വാര്‍ഡുകളിലെ 12,000 വീടുകളില്‍ പോഷക സമൃദ്ധമായ മുരിങ്ങയുടെ ലഭ്യത ഉറപ്പ് വരുത്തുക, തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, സ്ഥിരംസമിതി അധ്യക്ഷരായ ഷമീന മുഹമ്മദ്, കെ.സതീശന്, കൗണ്‍സിലര്‍ പി.വി.സതീശന്, നഗരസഭ സെക്രട്ടറി അനുപമ സദാനന്ദന്, ഫാം ഓഫിസര്‍ ശില്പ, അസോസിയേറ്റ് പ്രഫ. എന്‍.കെ. ബിനിത, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ എന്‍.പി. അനഘ, അക്കൗണ്ടന്റ് കെ.വി. നീതു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags : Drumstick Trees