125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ പൊന്നപ്പൻ നായരെയും വിജയമ്മയെയും ബളാൽ പഞ്ചായത്ത് ഭരണസമിതി അനുമോദിക്കുന്നു.
വെള്ളരിക്കുണ്ട്: 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ഞള്ളമല വീട്ടിൽ പൊന്നപ്പൻ നായരെയും (68) വിജയമ്മയെയും (63) ആദരിച്ച് ബളാൽ പഞ്ചായത്ത്. പഞ്ചായത്ത് ഭരണസമിതി തൊഴിൽ സ്ഥലത്തെത്തി കേക്ക് മുറിച്ചാണ് അവരെ ആദരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഷോബി ജോസഫ്, മിനി മാത്യു, അസി.സെക്രട്ടറി എ.മധു, തൊഴിലുറപ്പ് എൻജിനിയർ പി.സി.റോബിൻ, ടി.എ.ജോണി ജോസഫ്, ഓവർസിയർമാരായ പി.കെ.മേരി, എം.കീർത്ത എന്നിവർ സംസാരിച്ചു.
Tags : 125 Working Days