x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് ;ജനാധിപത്യത്തോടുള്ള വെല്ലുവിളി: ഫ്രാന്‍സിസ് ജോര്‍ജ്

വെബ്ഡെസ്ക്
Published: July 22, 2026 12:46 AM IST | Updated: July 22, 2026 12:53 AM IST

ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി.

ന്യൂ​ഡ​ല്‍ഹി: സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്ത ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി എം​പി എ​ന്നി​വ​ര​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ അ​തി​ക്രൂ​ര​മാ​യി വ​ലി​ച്ചി​ഴ​ച്ച് മ​ര്‍ദ്ദി​ച്ച് അ​റ​സ്റ്റു ചെ​യ്ത സം​ഭ​വം ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ​ന്ന് ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി.

പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ പോ​ലീ​സി​നെ​യും പ​ട്ടാ​ള​ത്തെ​യും ഉ​പ​യോ​ഗി​ച്ചു ക്രൂ​ര​മാ​യ മ​ര്‍ദി​ച്ച് ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കേ​ന്ദ സ​ര്‍ക്കാ​രി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധം പാ​ര്‍ല​മെ​ന്‍റി​ലും രാ​ജ്യ​ത്താ​കെ​യും ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​നെ തു​ട​ര്‍ന്ന് 13 വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ടും അ​തു ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ തു​ട​രു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ് സി​ജെ​പി അ​ട​ക്ക​മു​ള്ള​വ​ര്‍ സ​മ​ര​രം​ഗ​ത്തു വ​ന്ന​തെ​ന്ന് ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് ചൂ​ണ്ടി​ക്കാ​ട്ടി.

Tags : RahulGandhi arrest challenge democracy FrancisGeorge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up