ന്യൂഡല്‍ഹി: സമാധാനപരമായി സമരം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി എന്നിവരടക്കമുള്ള നേതാക്കളെ അതിക്രൂരമായി വലിച്ചിഴച്ച് മര്‍ദ്ദിച്ച് അറസ്റ്റു ചെയ്ത സംഭവം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.
പ്രതിഷേധിക്കുന്നവരെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചു ക്രൂരമായ മര്‍ദിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധം പാര്‍ലമെന്റിലും രാജ്യത്താകെയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് 13 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടും അതു കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. ഇതിനെതിരെയാണ് സിജെപി അടക്കമുള്ളവര്‍ സമരരംഗത്തു വന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ചൂണ്ടിക്കാട്ടി.