x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടും രാ​ഹു​ൽ ഗാ​ന്ധി നി​ല​പാ​ട് മാ​റ്റി; ആ​രോ​പ​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്

ഓൺലൈൻ ഡെസ്ക്
Published: July 21, 2026 09:01 PM IST | Updated: July 21, 2026 09:01 PM IST

പ്രതിഷേധത്തിനി‌ടെ രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്കെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കി​ടെ​യു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്. സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ രാ​ഹു​ൽ ഗാ​ന്ധി പു​തി​യ നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ക​യും വാ​ക്കു​മാ​റ്റു​ക​യും ചെ​യ്തു​വെ​ന്ന് ജി​തേ​ന്ദ്ര സിം​ഗ് ആ​രോ​പി​ച്ചു. എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ്ഥ​ല​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സ​ഹ​മ​ന്ത്രി​യാ​യ ജി​തേ​ന്ദ്ര സിം​ഗും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് മോ​ഹ​നും എ​ത്തി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ൽ നീ​റ്റ് പ​രീ​ക്ഷാ ചോ​ർ​ച്ച​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യെ അ​റി​യി​ച്ച​താ​യി സിം​ഗ് പ​റ​ഞ്ഞു. ഈ ​ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​താ​യി ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങി രാ​ഹു​ലി​നെ അ​റി​യി​ച്ച​താ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​ഉ​റ​പ്പ് ല​ഭി​ച്ച​യു​ട​ൻ രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്ക​ണ​മെ​ന്ന പു​തി​യ നി​ബ​ന്ധ​ന കൂ​ടി മു​ന്നോ​ട്ട് വെ​ച്ച​താ​യും മ​ന്ത്രി ആ​രോ​പി​ച്ചു. ആ​ദ്യം ച​ർ​ച്ച മാ​ത്രം ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷം പെ​ട്ടെ​ന്ന് നി​ല​പാ​ട് മാ​റ്റി​യ​ത് മു​തി​ർ​ന്ന നേ​താ​വി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ, അ​ത് ത​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി​യെ​ന്നും ജി​തേ​ന്ദ്ര സിം​ഗ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​ഷേ​ധ സ്ഥ​ലം അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ഴും ത​നി​ക്ക് എ​വി​ടെ​യും ഇ​രി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് രാ​ഹു​ൽ സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Jitendra Singh Rahul Gandhi Union Minister Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up