ജന്തർ മന്തറിൽ പ്രതിഷേധമിരിക്കുന്ന സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്ക്
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സോനം വാംഗ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്നും ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് മേദാന്തയിലെ ഡോക്ടർമാരുടെ സംഘത്തിന് കൈമാറിയത്.
വാംഗ്ചുക്കിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് സഫ്ദർജംഗ് ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും അദ്ദേഹത്തിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. തുടർചികിത്സ ഉറപ്പാക്കുന്നതിനുള്ള എല്ലാ മെഡിക്കൽ രേഖകളും പരിശോധനാ ഫലങ്ങളും മേദാന്ത ആശുപത്രിയിലെ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്നതിനിടയിലാണ് അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
Tags : Sonam Wangchuk Safdarjung Hospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash