മമത ബാനർജി (ഫയൽ ചിത്രം)
കോൽക്കത്ത: ബംഗാൾ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയെ കടന്നാക്രമിച്ച് മുൻ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. ഞങ്ങളാണ് യഥാർഥ തൃണമൂൽ എന്ന് പ്രഖ്യാപിച്ച അവർ വിമതർ ബിജെപിയുടെ പിണിയാളുകളാണെന്നും പരിഹസിച്ചു.
പാർട്ടി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ സെൻട്രൽ കോൽക്കത്തയിലെ ബിർള പ്ലാനിറ്റോറിയത്തിൽ പ്രസംഗിക്കുകയായിരുന്നു മമത.
വിമതരുമായി താതൊരു നീക്കുപോക്കുകൾക്കും താൻ തയാറല്ലെന്നും യഥാർഥ തൃണമൂലുകാർ തന്നോടൊപ്പം ഉറച്ചുനിക്കുമെന്നും മമത വ്യക്തമാക്കിയതോടെ ബംഗാളിലെ തൃണമൂൽപ്പോര് മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. വൈകാരിക, രാഷ്്ട്രീയ തലങ്ങളിലൂടെ കടന്നുപോയ പ്രസംഗത്തിലൂടനീളം മമത എതിർപക്ഷത്തെ കടന്നാക്രമിച്ചു.
‘നിങ്ങൾ ബിജെപിയെ പിന്തുണയ്ക്കാനാണു തീരുമാനിക്കുന്നതെങ്കിൽ നിങ്ങൾ നേരിട്ട് ബിജെപിയിൽ ചേരണം. അല്ലാതെ ഇടത്തട്ടുകാരാകരുത്.
ബിജെപിയിൽ ചേർന്ന് ബിജെപിയുടെ ചിഹ്നത്തിൽ മത്സരിക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ? നിങ്ങൾ വിട്ടുപോകുന്നതിലും ഞാൻ സന്തുഷ്ടയായിരിക്കും’-മമത പറഞ്ഞു.
Tags : Trinamool rebels BJP MamataBanerjee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash