x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൂ​ഗി​ൾ മാ​പ്പി​ലൂ​ടെ ഭ​ക്ഷ​ണ​വും ഓ​ർ​ഡ​ർ ചെ​യ്യാം; പു​തി​യ എ​ഐ ഫീ​ച്ച​ർ അ​ണി​യ​റ​യി​ൽ

വെബ്ഡെസ്ക്
Published: July 8, 2026 12:09 AM IST | Updated: July 8, 2026 12:09 AM IST

ഗൂ​​ഗി​​ൾ

ക​ലി​ഫോ​ർ​ണി​യ: ഏ​​തെ​​ങ്കി​​ലു​​മൊ​​രു സ്ഥ​​ല​​ത്തോ റ​​സ്റ്റ​​റ​​ന്‍റി​​ലോ എ​​ത്തി​​ച്ചേ​​രാ​​ൻ വ​​ഴി​​കാ​​ട്ടി​​ത്ത​​രു​​ന്ന​​തി​​ന​​പ്പു​​റം, ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മു​​ള്ള ഭ​​ക്ഷ​​ണം ഓ​​ർ​​ഡ​​ർ ചെ​​യ്തു ന​​ല്കാ​​നു​​ള്ള വ​​ലി​​യൊ​​രു ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് സെ​​ർ​​ച്ച് ഭീ​​മ​​ൻ​​മാ​​രാ​​യ ഗൂ​​ഗി​​ൾ.

ഗൂ​​ഗി​​ൾ മാ​​പ്പി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ പ​​തി​​പ്പി​​ൽ ഇ​​തി​​നാ​​യു​​ള്ള കോ​​ഡിം​​ഗ് വി​​വ​​ര​​ങ്ങ​​ൾ രേ​​ഖ​​പ്പ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് പ്ര​​മു​​ഖ ടെ​​ക് വെ​​ബ്സൈ​​റ്റാ​​യ ‘ആ​​ൻ​​ഡ്രോ​​യി​​ഡ് അ​​ഥോ​​റി​​റ്റി’ ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ജെ​​മി​​നി എ​​ഐ സ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ ക​​രു​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ‘ആ​​സ്ക് മാ​​പ്സ് ’ സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ​​യാ​​കും ഇ​​തു സാ​​ധ്യ​​മാ​​കു​​ക.

യൂ​​ബ​​ർ ഈ​​റ്റ്സ് പോ​​ലു​​ള്ള തേ​​ർ​​ഡ് പാ​​ർ​​ട്ടി ആ​​പ്പു​​ക​​ളെ ആ​​ശ്ര​​യി​​ക്കാ​​തെ​​ത​​ന്നെ മാ​​പ്പി​​ലൂ​​ടെ നേ​​രി​​ട്ട് ഓ​​ർ​​ഡ​​ർ ന​​ല്കാ​​നാ​​കും എ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത.

ആ​​സ്ക് മാ​​പ്സ് വ​​ഴി സാ​​ധാ​​ര​​ണ സം​​ഭാ​​ഷ​​ണ ശൈ​​ലി​​യി​​ൽ സം​​സാ​​രി​​ച്ച് റ​​സ്റ്റ​​റ​​ന്‍റു​​ക​​ൾ ക​​ണ്ടെ​​ത്താ​​ൻ ഇ​​പ്പോ​​ൾ സാ​​ധി​​ക്കു​​മെ​​ങ്കി​​ലും, അ​​ടു​​ത്ത ഘ​​ട്ട​​മെ​​ന്ന നി​​ല​​യി​​ലാ​​ണ് ഓ​​ർ​​ഡ​​ർ പൂ​​ർ​​ത്തി​​യാ​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം ഗൂ​​ഗി​​ൾ ഒ​​രു​​ക്കു​​ന്ന​​ത്.

Tags : Google Maps AI feature order food introduced

Recent News

Corehub Up