ഡിപി വേൾഡ് ലോഗോ
കൊച്ചി: ഡിപി വേള്ഡിന്റെ മറൈന് സര്വീസസ് ബിസിനസ്, ഷിപ്പിംഗ് സൊല്യൂഷന്സ് 2,500 ടിഇയു കണ്ടെയ്നര് കപ്പലായ ഡിപി വേള്ഡ് ഇന്ഡസിനെ ഏറ്റെടുത്ത് ഫ്ലീറ്റ് ശേഷി വിപുലീകരിച്ചു. ഇതോടെ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾക്കിടയിലെ ചരക്കുഗതാഗത ശേഷി വർധിക്കുമെന്ന് കമ്പനി അറിയിച്ചു.
ഡിപി വേൾഡ് ഷിപ്പിംഗ് സൊല്യൂഷൻസിന്റെ കോസ്റ്റൽ ശൃംഖല നിലവിൽ 14 തുറമുഖങ്ങളിലായുണ്ട്. 10 കപ്പലുകളുടെ ഫ്ലീറ്റുള്ള കമ്പനി 2025-ൽ 4.73 ലക്ഷം ടിഇയുവിലധികം ചരക്ക് കൈകാര്യം ചെയ്തു.
ഇന്ത്യൻ പതാകയേന്തുന്ന ഡിപി വേൾഡ് ഇൻഡസിന്റെ ഏറ്റെടുക്കൽ ദീർഘദൂര കരഗതാഗതത്തിന് വിശ്വസനീയമായ ബദലാകുമെന്ന് ഡിപി വേൾഡ് മറൈൻ സർവീസസിന്റെ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗണേഷ് രാജ് പറഞ്ഞു.
Tags : DP World Shipping Network Expands