പ്രതീകാത്മക ചിത്രം
അടിമാലി: വാളറയ്ക്കും ചീയപ്പാറയ്ക്കും ഇടയിൽ ബൈക്കും കാറും കുട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്കേറ്റു. പരിക്കേറ്റവരെ കോതമംഗലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് കോതമംഗലം ഭാഗത്തുനിന്നു വന്ന ബൈക്കും അടിമാലി ഭാഗത്തുനിന്നു വന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അടിമാലി സ്വദേശിയായ കളപ്പുരയിൽ ബിനോയ് (49 ), മകൻ വിഷ്ണു (17) എന്നിവർക്കാണ് പരിക്കേറ്റത്.
വണ്ണപ്പുറം: ജീപ്പിടിച്ച് സ്കൂട്ടര് മറിഞ്ഞ് തെരുവുവിളക്ക് സ്ഥാപിക്കുന്ന രണ്ടു തൊഴിലാളികള്ക്ക് പരിക്കേറ്റു. നെയ്യശേരി-തോക്കുമ്പന് സാഡില് റോഡില് ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. ശിവകുമാര് (35), ആദിത്യ കുമാര് (22)എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.