x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​റ്റു​ക​ര ക്വാ​റി​ക്കെ​തി​രേ നാ​ട്ടു​കാ​രു​ടെ മ​നു​ഷ്യ​ച്ച​ങ്ങ​ല

വെബ് ഡെസ്ക്
Published: July 15, 2026 04:04 AM IST | Updated: July 15, 2026 04:04 AM IST

മ​ല​യാ​റ്റു​ക​ര​യി​ലെ ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ നാ​ട്ടു​കാ​ര്‍ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തപ്പോൾ.

താ​യ​ന്നൂ​ർ: മ​ല​യാ​റ്റു​ക​ര​യി​ലെ ക​രി​ങ്ക​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ണ്ണ​പ്പാ​റ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ നൂ​റാം ദി​ന​ത്തി​ല്‍ താ​യ​ന്നൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​ന​ന​ത്തി​ന്‍റെ ദൂ​ര​പ​രി​ധി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ 200 മീ​റ്റ​ർ മു​ത​ൽ 500 മീ​റ്റ​ർ വ​രെ​യാ​ണെ​ന്നും എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ അ​ത് 50 മീ​റ്റ​റാ​ക്കി ചു​രു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ മ​ധു ന​ർ​ക്ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ.​സി. താ​യ​ന്നൂ​ർ പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ​ഞ്ചാ​യ​ത്തം​ഗം സ​ജി​ത ശ്രീ​കു​മാ​ർ, എം. ​ഗോ​പാ​ല​ൻ, വി.​കെ. വി​ന​യ​ച​ന്ദ്ര​ൻ, സു​ഭാ​ഷ് ചീ​മേ​നി, ശി​ല്പ രാ​ജ്, കു​മാ​ര​ൻ തോ​ട്ട​ത്തി​ൽ, ഷി​ൻ​സ് ജോ​ർ​ജ്, രാ​ജീ​വ​ൻ ചീ​രാ​ൽ, എം.​ഡി. രാ​ജ​ൻ, ച​ന്ദ്ര​ൻ വേ​ങ്ങ​ച്ചേ​രി, രാ​ജേ​ഷ് തു​മ്പ​ക്കു​ന്ന്, ര​മേ​ശ​ൻ മ​ല​യാ​റ്റു​ക​ര, വി.​കെ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Local residents Malayattukara quarry

Recent News

Corehub Up